മോട്ടോര്‍ ഇതര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി ഖത്തർ
text_fieldsറോഡിനോട് ചേർന്ന സൈക്ക്ളിങ് ട്രാക്കുകളിലൊന്ന്
ദോഹ: മോട്ടോര്‍ ഇതര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി ഖത്തര്‍. ട്രാന്‍സ്പോര്‍ട്ടേഷന്‍ മാസ്റ്റര്‍പ്ലാന്‍ 2050ലാണ് വിപ്ലവകരമായ മാറ്റങ്ങളുള്ളത്. ഗതാഗത മേഖലയില്‍ വരും നാളുകളിലെ വികസനവും നിക്ഷേപവുമെല്ലാം ഇതനുസരിച്ചാണ് നടത്തുക. ഭൂവിനിയോഗം, നഗരവികസനം, ഭാവി ഗതാഗതത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍, എന്നിവക്കെല്ലാമുള്ള റോഡ് മാപ്പാണ് ഈ മാസ്റ്റര്‍പ്ലാന്‍.
ഇതനുസരിച്ച് നടത്തം, സൈക്ലിങ്, ചെറുചക്ര ഗതാഗതം എന്നിങ്ങനെ മോട്ടോര്‍ ഇതര ഗതാഗതത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നതാണ് നയങ്ങള്‍. മലിനീകരണ തോത് കുറക്കല്‍, ആരോഗ്യപാലനം, തിരക്ക് ഒഴിവാക്കല്‍ എന്നിവയെല്ലാം ഇതുവഴി ലക്ഷ്യമിടുന്നു.
നേരത്തെ തന്നെ ഖത്തര്‍ ഈ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് കീഴില്‍ 2000ത്തിലേറെ കിലോമീറ്റര്‍ സൈക്ലിങ്, വാക്കിങ് ട്രാക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ ഈ ശൃംഖല വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

