Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏറ്റവും വലിയ സബ്സീ...

ഏറ്റവും വലിയ സബ്സീ കേബിൾ സ്​റ്റേഷനുമായി ഖത്തർ

text_fields
bookmark_border
ഏറ്റവും വലിയ സബ്സീ കേബിൾ സ്​റ്റേഷനുമായി ഖത്തർ
cancel

ദോഹ: ലോകത്തിലെ ഏറ്റവും വലിയ സബ്സീ കേബിൾ പദ്ധതി ശൃംഖലയുടെ ഭാഗമായി ഖത്തറും. ​​മൊബൈൽ സേവനദാതാക്കളായ ​വോഡഫോൺ ആണ്​ ഇൻറർനാഷണൽ സബ്സീ കേബിൾ സ്​റ്റേഷന് ഖത്തറിൽ തുടക്കം കുറിച്ചത്​. ഖത്തറിനെ അന്താരാഷ്ട്ര സബ്സീ കേബിൾ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സൗദി ടെലികോം കമ്പനിയുമായി (എസ്​.ടി.സി) 20 വർഷത്തെ കരാറിൽ ഒപ്പുവെച്ചതായും വോഡഫോൺ ഖത്തർ വ്യക്തമാക്കി.

വോഡഫോൺ തന്നെ സ്വന്തമായി സബ്സീ കേബിൾ സ്​റ്റേഷൻ നിർമിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നാണ് കരാറിലെ പ്രധാന ഭാഗം. ഖത്തറിനെ ബഹുമേഖല പദ്ധതിയുടെ ഭാഗമാക്കാൻ ഇത് സഹായിക്കും. കൂടാതെ ആഗോള ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയെ ശക്തിപ്പെടുത്തുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കൂടുതൽ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സബ്സീ കേബിൾ സിസ്​റ്റമാണ് '2 ആഫ്രിക്ക'. ടെലികോം, ടെക്നോളജി രംഗത്തെ ആഗോള ഭീമന്മാരായ ഫേസ്​ബുക്ക്, ചൈന മൊബൈൽ ഇൻറർനാഷനൽ, വോഡഫോൺ ഗ്രൂപ്, എം.ടി.എൻ ഗ്ലോബൽ കണക്ട്, ഓറഞ്ച്, എസ്​.ടി.സി, ടെലികോം ഈജിപ്ത് തുടങ്ങിയവർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

രാജ്യത്തെ ഇൻറർനെറ്റ് കണക്ടിവിറ്റിയുടെ ശേഷിയും ഗുണനിലവാരവും ലഭ്യതയും വർധിപ്പിക്കുന്ന, രാജ്യത്തിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിന് വലിയ സംഭാവനകൾ നൽകുന്ന ഈ ബൃഹദ്​ പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വോഡഫോൺ ഖത്തർ സി.ഇ.ഒ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം ആൽഥാനി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ശക്തമായ കമ്യൂണിക്കേഷൻ ഇൻഫ്രാസ്​ട്രക്ചറിലൂടെ ഖത്തറിനെ ആഗോള ഹബ്ബാക്കി മാറ്റാൻ തങ്ങൾക്ക് സാധിക്കുമെന്നും ശൈഖ് ഹമദ് അബ്ദുല്ല ജാസിം ആൽഥാനി കൂട്ടിച്ചേർത്തു.

ആഗോള ജനസംഖ്യയുടെ 36 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും മിഡിലീസ്​റ്റ് മേഖലയിലെയും ഏകദേശം 300 കോടി ആളുകൾക്ക് ഈ ആഗോള പദ്ധതി വഴി സേവനം ലഭ്യമാക്കും. 2 ആഫ്രിക്ക പേൾസ്​ ബ്രാഞ്ച് എന്ന് പേരിട്ടിരിക്കുന്ന ആഗോള ശൃംഖലയുടെ പുതിയ സെഗ്മൻറ് അറേബ്യൻ ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിലൂടെ 2ആഫ്രിക്ക കേബിൾ സിസ്​റ്റത്തിന്‍റെ ദൈർഘ്യം 45000 കിലോമീറ്ററിലധികമായി വർധിക്കും.


എന്താണ്​ സബ്​സീ കേബി​ൾ ​?

സമുദ്രാന്തർ കേബി​ൾ വിന്യാസമാണ്​ സബ്​സീ കേബിൾ പദ്ധതി. കടലിനടിയിലൂടെയുള്ള ഫൈബർ ഒപ്​റ്റിക്​ കേബിൾ ശൃംഖല വഴി ലോകത്തെ കമ്യൂണിക്കേഷൻ ശൃംഖലയെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്നതാണ്​ സബ്​സീ അല്ലെങ്കിൽ സബ്​മ​റൈൻ കേബിൾ ​പ്രോജക്ട്​. ഇലക്​ട്രോണിക്​ സിഗ്​നലുകൾ അതിവേഗത്തിൽ പ്രസരണം ചെയ്യുന്നതിനുള്ള സംവിധാനം. പുതിയ കാലത്തെ കമ്യൂണിക്കേഷൻ മേഖലയുടെ ​നട്ടെല്ലാണ്​ സബ്​സീ കേബിൾ നെറ്റ്​വർക്ക്​. കടലിനടിയിൽ കേടു​വരാതിരിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ്​ പുതിയ പ്രത്യേകതരം കേബിൾ ശൃംഖലകൾ തീർക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vodafone
News Summary - Qatar with largest subsy cable station
Next Story