വിസ നിയമലംഘകർക്ക് ഗ്രേസ് പിരീഡുമായി ഖത്തർ; നാളെ മുതൽ മൂന്നു മാസം
text_fieldsദോഹ: വിസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർന്ന് രാജ്യം വിടാൻ ഇളവ് നൽകുന്ന ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ. ഫെബ്രുവരി ഒമ്പത് ഞായാറാഴ്ച പ്രാബല്യത്തിൽ വരുന്ന ഗ്രേസ് പരീഡ് മൂന്നു മാസം വരെ തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതിയായ താമസരേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് ഫെബ്രുവരി ഒമ്പത് മുതൽ മാർച്ച് ഒമ്പത് വരെ നീണ്ടു നിൽക്കുന്ന ഗ്രേസ് പിരീഡ്.
ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസ് എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം (21) ലംഘിക്കുന്നവർക്ക് രാജ്യം വിടാൻ ഇളവ് നൽകുകയാണ് ഇതുവഴി. നിയമ ലംഘകർക്ക് ഹമദ് വിമാനത്താവളത്തിൽ നേരിട്ടെത്തിയോ സൽവ റോഡിലെ സെർച്ച് ആൻറ് ഫോളോഅപ്പ് വിഭാഗത്തിലെത്തിയോ ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്തി രാജ്യം വിടാം. ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് സെർച്ച് ആൻറ് ഫോളോഅപ് വിഭാഗം ഓഫിസ് പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

