ഇ-ഫുഡ് സേഫ്റ്റിയുമായി ഖത്തർ
text_fieldsആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷ ഡയറക്ടര്‍ വസന്‍ അബ്ദുല്ല അല്‍ ബാകിര്‍
പ്രാദേശിക, ഇറക്കുമതി, കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണമേന്മ പരിശോധന മുതൽ ഡോക്യുമെേൻറഷൻ വരെ ഇലക്ട്രോണിക് സംവിധാനം വഴി
ദോഹ: രാജ്യത്തെ വിപണിയിൽ എത്തുന്നത് ഏറ്റവും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ആയിരിക്കണമെന്ന നിർബന്ധം ഖത്തറിനുണ്ട്.
അതിന് ഏറ്റവും അത്യാധുനിക സംവിധാനങ്ങൾതന്നെ ഉപയോഗപ്പെടുത്തുകയാണ് ഖത്തർ. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും ശാസ്ത്രീയമായ പരിശോധനകള്‍ക്കുശേഷം മാത്രം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലക്ട്രോണിക് ഭക്ഷ്യ സുരക്ഷാസംവിധാനം നടപ്പാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി.ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ വിഭാഗങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്, പൊതു–സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയെ ബന്ധിപ്പിച്ചാണ് പൊതുജനാരോഗ്യ വകുപ്പ് പുതിയ ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷ സംവിധാനം ആവിഷ്കരിച്ചത്.
പ്രാദേശിക ഉല്‍പന്നങ്ങള്‍, ഇറക്കുമതി, കയറ്റുമതി ഉല്‍പന്നങ്ങള്‍ തുടങ്ങി രാജ്യത്തെ മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെയും ഗുണമേന്മ കര്‍ശനവും നൂതനവുമായ ലബോറട്ടറി സംവിധാനങ്ങള്‍ വഴി ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഉടന്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷ ഡയറക്ടര്‍ വസന്‍ അബ്ദുല്ല അല്‍ ബാകിര്‍ അറിയിച്ചു.
ഹമദ് ഇൻറർനാഷനൽ എയർപോർട്ട്, ഹമദ്, റുവൈസ് തുറമുഖങ്ങള്‍ അബൂ സംറ കര അതിര്‍ത്തി എന്നിവിടങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്തതുമായ ഭക്ഷ്യവസ്തുക്കളുടെ ഇലക്ട്രോണിക് പരിശോധന, ഡോക്യുമെൻറ് പരിശോധന, വെർച്വൽ പരിശോധന തുടങ്ങിയവ പുതിയ സംവിധാനം വഴി കാര്യക്ഷമമാക്കുന്നു. കസ്റ്റംസ് അതോറിറ്റിയുടെ അല്‍ നദീബ് ഇലക്ട്രോണിക് സിസ്റ്റവുമായി ഇവയെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി വിശാലവും ഫലപ്രദവുമായ ആശയവിനിമയ സംവിധാനം സ്ഥാപിച്ചുകൊണ്ടാണ് സംവിധാനം രൂപപ്പെടുത്തിയത്.
പ്രാദേശികമായി നിര്‍മിക്കുന്ന ഭക്ഷണങ്ങൾ, ഫാക്ടറികൾ, റസ്റ്റാറൻറുകൾ, ഹോട്ടലുകൾ, ഈ മേഖലയിലെ മറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിക്കുക, രേഖകൾ പരിശോധിക്കുക, ചെക്ലിസ്റ്റുകൾ പൂരിപ്പിക്കുക, പരിശോധന റിപ്പോർട്ടുകൾ നൽകുക തുടങ്ങിയവയിലൂടെ ഈ സംവിധാനം കൃത്യമായി അപ്ഡേറ്റ് ചെയ്യും.
ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾക്കായി അത്യാധുനിക ഇലക്ട്രോണിക് ടാബ്‌ലെറ്റുകൾ ഉപയോഗിക്കുന്നതിനുപുറമെ, എല്ലാ സേവനങ്ങളും ശാസ്ത്രീയമായി അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് പരിശോധനയിലേക്ക് മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെ 1983 കമ്പനികളും 1.63 ലക്ഷം ഉൽപന്നങ്ങളും രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

