Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നയതന്ത്ര ശ്രമങ്ങളുമായി ഖത്തർ
text_fieldsbookmark_border
ദോഹ: മേഖലയിലെ സംഘർഷങ്ങൾ അയവുവരുത്തുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി. ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുല്ലെത്തി, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, തുർക്കിയ വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തിയത്.
Next Story

