Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഫ്​ഗാന്​ ഭക്ഷണവും...

അഫ്​ഗാന്​ ഭക്ഷണവും മരുന്നുമായി ഖത്തർ

text_fields
bookmark_border
അഫ്​ഗാന്​ ഭക്ഷണവും മരുന്നുമായി ഖത്തർ
cancel
camera_alt

ഖത്തറി​െൻറ നേതൃത്വത്തിൽ അഫ്​ഗാനിലേക്കുള്ള ദുരിതാശ്വാസ വസ്​തുക്കൾ

ദോഹ: താലിബാൻ ഭരണംപിടിച്ചതിനുപിന്നാലെ അടിമുടി അനിശ്ചിതത്വത്തിലായ അഫ്​ഗാനിസ്​താനിലേക്ക്​​ ദുരിതാശ്വാസ സഹായവുമായി ഖത്തർ. ഭക്ഷ്യവസ്​തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തർ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്​ച കാബൂളിലെത്തി. അഫ്​ഗാനിലെ ഖത്തർ അംബാസഡർ സഈദ്​ ബിൻ മുബാറക്​ അൽ ഖയാറീ​െൻറ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ വസ്തുക്കൾ ഏറ്റുവാങ്ങി.

അഫ്​ഗാ​െൻറ പുനർനിർമാണത്തിലും സമാധാന പുനഃസ്​ഥാപനത്തിലും നിരന്തരമായി ഇടപെട്ട ഖത്തറി​‍െൻറ മറ്റൊരു ശ്രദ്ധേയമായ നീക്കമായിരുന്നു ദുരിതാശ്വാസ സഹായങ്ങൾ. ​

അരി, പഞ്ചസാര, ഉപ്പ്​, ഗോതമ്പ്​, കുട്ടികൾക്കുള്ള ഭക്ഷ്യ പദാർഥങ്ങൾ, മരുന്നുകൾ ഉൾപ്പെടെ 17 ടൺ വസ്​തുക്കളുമായാണ്​ ഞായറാഴ്​ച ആദ്യ വിമാനം കാബൂളിലെത്തിയത്​.

10,000ത്തോളം കുടുംബങ്ങൾക്കുള്ള ദുരിതാശ്വാസ വസ്​തുക്കൾ അടങ്ങിയതാണിത്​. ഖത്തർ ഫണ്ട്​ ഫോർ ​െഡവലപ്​മെൻറ്​, ഖത്തർ ചാരിറ്റി നേതൃത്വത്തിലായിരുന്നു ഇവ എത്തിച്ചത്​. ഇനിയുള്ള ഏതാനും ദിവസങ്ങളിൽ ദോഹയിൽനിന്നും ദുരിതാശ്വാസ വസ്​തുക്കളും വഹിച്ചുള്ള വിമാനങ്ങൾ കാബൂളിലെത്തും.

ഏറ്റുമുട്ടലുകളുടെയും കുടിയൊഴിയലി​േൻറയും ബാക്കിപത്രമെന്നോണം തകർന്ന ഹാമിദ്​ കർസായി വിമാനത്താവളത്തി​െൻറ അറ്റകുറ്റപ്പണികൾ ഖത്തറി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​. ഖത്തർ, തുർക്കി എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്​ധ സംഘത്തി​‍െൻറ നേതൃത്വത്തിലാണ് വിമാനത്താവളത്തി​‍െൻറ പുനർനിർമാണം പുരോഗമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaAfghan
News Summary - Qatar with Afghan food and medicine
Next Story