Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റിൽ...

ഖ​ത്ത​റിൽ ത​ണു​പ്പേ​റു​ന്നു; താ​പ​നി​ല പ​ത്ത് ഡി​ഗ്രി​യി​ൽ

text_fields
bookmark_border
weather forecast
cancel

ദോ​ഹ: കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന വി​ധ​ത്തി​ൽ ഖ​ത്ത​റി​ലു​ട​നീ​ളം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യും ത​ണു​പ്പ് വ​ർ​ധി​ച്ചു​വ​രു​ക​യു​മാ​ണ്. ശ​നി​യാ​ഴ്ച പ​ല​യി​ട​ത്തും കു​റ​ഞ്ഞ താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി. തു​റൈ​ന, മെ​സ​യി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​പ​നി​ല പ​ത്തി​ലെ​ത്തി​യ​ത്. ശ​ഹാ​നി​യ​യി​ൽ കു​റ​ഞ്ഞ താ​പ​നി​ല 11 ഡി​ഗ്രി​യി​ലെ​ത്തി​യ​പ്പോ​ൾ, വ​ക്റ, അ​ൽ ഖോ​ർ, അ​ബൂ സം​റ, മു​ഖൈ​നി​സ്, ക​റാ​ന, ഖു​വൈ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 12 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി.

ജു​മൈ​ലി​യ, ഖ​ത്ത​ർ യൂ​നി​​​വേ​ഴ്സി​റ്റി, മെ​സെ​യ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 13 ഡി​ഗ്രി​യാ​യി​രു​ന്നു കു​റ​ഞ്ഞ താ​പ​നി​ല. ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട്, ദോ​ഹ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 15ഉം ​ദു​ഖാ​ൻ, ഉ​മ്മു​ബാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 16ഉം ​ഡി​ഗ്രി​യി​ലെ​ത്തി. റു​വൈ​സി​ലും ശെ​ഹൈ​മി​യ​യി​ലും ഇ​ത് 17 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് വ​ർ​ധി​ക്കു​ന്ന​ത്.

ദോ​ഹ എ​യ​ർ​​പോ​ർ​ട്ട്, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, ശ​ഹാ​നി​യ, മെ​സ​യി​ദ്, മെ​സൈ​മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 21 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഖ​ത്ത​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൂ​ടി​യ താ​പ​നി​ല. ഖു​വൈ​രി​യ, വ​ക്റ, തു​റൈ​ന, ജു​മൈ​ലി​യ, മു​ഖൈ​നി​സ് ക​റാ​ന, എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 ഡി​ഗ്രി​യും ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട്, റു​വൈ​സ്, ശെ​ഹൈ​മി​യ, ദു​ഖാ​ൻ, ഉ​മ്മു​ബാ​ബ്, അ​ൽ​ഖോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 19 ഡി​ഗ്രി​യും കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് ശ​ക്ത​മാ​കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച വ​രെ ത​ണു​പ്പ് കൂ​ടി​വ​രു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ലെ താ​പ​നി​ല 10-15 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​കു​മെ​ന്നാ​ണ് വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. കൂ​ടി​യ താ​പ​നി​ല ഈ ​ദി​വ​സ​ങ്ങ​ളി​ൽ 18നും 22​നും ഡി​​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ഴ​ക്കു​ള്ള സാ​ധ്യ​ത തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ കു​റ​വാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്നു. വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും ത​ണു​പ്പ് അ​നു​ഭ​വ​​പ്പെ​ടു​ന്ന ‘ബ​ർ​ദ് അ​ൽ അ​സ​രി​ഖ്’ ദി​വ​സ​ങ്ങ​ൾ ജ​നു​വ​രി 24നും 31​നും ഇ​ട​ക്കാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച അ​ൽ വ​ക്റ​യി​ലും മെ​സ​യി​ദി​ലും താ​പ​നി​ല ഒ​മ്പ​തു ഡി​ഗ്രി​യി​ലെ​ത്തു​മെ​ന്നാ​ണ് ശ​നി​യാ​ഴ്ച സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്ന​ത്. അ​ൽ​ഖോ​റി​ൽ 10ഉം ​അ​ബൂ​സം​റ​യി​ൽ 12ഉം ​ഡി​ഗ്രി​യാ​യി​രി​ക്കും കു​റ​ഞ്ഞ താ​പ​നി​ല. ദു​ഖാ​നി​ൽ 13ഉം ​ദോ​ഹ​യി​ൽ 14ഉം ​ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രി​ക്കും ഞാ​യ​റാ​ഴ്ച​യി​ലെ കു​റ​ഞ്ഞ താ​പ​നി​ല.

ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ 24.8 മി.​മീ മ​ഴ

ക​ഴി​ഞ്ഞ​ദി​വ​സം ഖ​ത്ത​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് വ​ക്റ​യി​ൽ. 30.5 മി.​മീ​റ്റ​ർ മ​ഴ​യാ​ണ് സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ​പെ​യ്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​യാ​ഴ്ച വ​ക്റ​യു​ടെ മ​ണ്ണി​ൽ പെ​യ്തി​റ​ങ്ങി​യ​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ 24.8 മി.​മീ മ​ഴ​യാ​ണ് ജ​നു​വ​രി 27ന് ​പെ​യ്ത​ത്. മെ​സൈ​മീ​റി​ൽ 15.5 മി.​മീ മ​ഴ ല​ഭി​ച്ചു.ദോ​ഹ​യി​ൽ 13.6 മി.​മീ​റ്റ​റും ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ 11.5 മി.​മീ​റ്റ​റും മ​ഴ പെ​യ്തു. അ​ൽ ഖോ​ർ (8.9 മീ.​മീ), റാ​സ് ല​ഫാ​ൻ (6.2 മി.​മീ) എ​ന്നി​വി​ട​ങ്ങ​ളി​ലും ത​ര​ക്കേ​ടി​ല്ലാ​തെ മ​ഴ പെ​യ്തു. റു​വൈ​സ്, മെ​സ​യ്ദ്, ഖു​വൈ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2.5 മീ.​മീ മ​ഴ​യാ​ണ് വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar winter
News Summary - Qatar Winter Season
Next Story