ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് രണ്ട് വെങ്കല മെഡൽ
text_fieldsഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വിജയികളായ ഖത്തർ ടീം
ദോഹ: ഖസാഖ്സ്താനിൽ നടക്കുന്ന 16ാമത് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത, പുരുഷ സ്കീറ്റ് ഇനങ്ങളിൽ വെങ്കല മെഡൽ നേടി ഖത്തർ. വ്യക്തിഗത സ്കീറ്റ് വിഭാഗത്തിൽ ഷൂട്ടർ അലി അഹ്മദ് അൽ ഇശാഖ് ആണ് രാജ്യത്തിനായി വെങ്കലം നേടിയത്. അതേസമയം, വെങ്കല മെഡൽ നേടിയ പുരുഷ സ്കീറ്റ് ടീമിലും മുഹമ്മദ് അൽ കുവാരി, റാഷിദ് സാലിഹ് അൽ അത്ബ എന്നിവർക്കൊപ്പം അലി അഹ്മദ് അൽ ഇശാഖ് പങ്കാളിയായി. ഷോട്ട്ഗൺ ടീം പ്രസിഡന്റ് അഹ്മദ് മുബാറക് അൽ കുവാരി, ടീം മാനേജർ നവാൽ അൽ സുലൈതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഖത്തർ പ്രതിനിധിസംഘം ഖസാഖ്സ്താനിൽ മികച്ച പ്രകടനം നത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

