ഗ്ലോബൽ ഇന്നവേഷൻ പുരസ്കാരനേട്ടവുമായി ഖത്തർ
text_fieldsമോസ്കോയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്നവേഷൻ
പുരസ്കാരം ദോഹ മുനിസിപ്പാലിറ്റി പ്രതിനിധി ഏറ്റുവാങ്ങുന്നു
ദോഹ: ബ്രിക്സ് രാജ്യങ്ങളുടെ ക്ലൗഡ് സിറ്റി ഫോറം ഗ്ലോബൽ ഇന്നവേഷൻ പുരസ്കാരത്തിന് അർഹരായി ഖത്തർ. നല്ല ആരോഗ്യവും ക്ഷേമവും എന്ന വിഭാഗത്തിലാണ് മോസ്കോയിൽ നടന്ന ക്ലൗഡ് സിറ്റി ഫോറത്തിൽ ഖത്തറിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മൻസൂർ അജ്റാൻ അൽ ബുഐനൈൻ പുരസ്കാരം ഏറ്റുവാങ്ങി. സുസ്ഥിര നഗര വികസനം, സ്മാർട്ട്, സുസ്ഥിര നഗര നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം, നഗര ഹരിത വൽകരണം, മാലിന്യ സംസ്കരണവും ഊർജ നിർമാണവും തുടങ്ങിയവയിലെ മാതൃകാ പരമായ പ്രവൃത്തികൾ ബ്രിക്സ് രാജ്യങ്ങളുടെ പ്രശംസ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

