Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ മഴ കുറയുന്നു,...

ഖത്തറിൽ മഴ കുറയുന്നു, ഇനി തണുപ്പുകൂടും

text_fields
bookmark_border
Qatar rain
cancel
camera_alt

ക​ന​ത്ത മ​ഴ​ക്കി​ടെ ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബ​ർ​വ വി​ല്ലേ​ജി​ൽ പ്ര​ത്യ​ക്ഷ​മാ​യ മ​ഴ​വി​ല്ല്. എം. ​താ​രീ​ഖ് പ​ക​ർ​ത്തി​യ ചി​ത്രം

ദോഹ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറിൽ മിക്കയിടത്തും കനത്ത മഴ ലഭിച്ചു. പലയിടത്തും ഇടിമിന്നലോടുകൂടിയാണ് മഴ പെയ്തത്. വ്യാഴാഴ്ച രാവിലെയോടെ മഴ കനക്കുകയും വെള്ളിയാഴ്ച രാത്രിയോടെ മഴയുടെ അളവ് കുറയുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ അന്തരീക്ഷ ഊഷ്മാവ് ഇനിയും കുറയുമെന്നും തണുപ്പ് ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച വരെ തണുപ്പ് കൂടിവരുമെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ രാത്രിയിലെ താപനില 10-15 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കൂടിയ താപനില ഈ ദിവസങ്ങളിൽ 18നും 22നും ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. വരും ദിവസങ്ങളിൽ മഴക്കുള്ള സാധ്യത കുറഞ്ഞുവരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കടലിൽ ഒറ്റപ്പെട്ട മഴക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ മറൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർഷത്തിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ‘ബർദ് അൽ അസരിഖ്’ ദിവസങ്ങൾ ജനുവരി 24നും 31നും ഇടക്കായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsqatar winter
News Summary - Qatar will be cold soon
Next Story