ദോഹ: ഇടവേളക്ക് ശേഷം ഖത്തറിൽ വാട്സ്ആപ് കോളുകൾ ലഭ്യമായിത്തുടങ്ങി. ഏറെ മാസങ്ങള ായി വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയക്കാനും ഫോേട്ടാകൾ, വിഡിയേകൾ തുടങ്ങിയവ പങ്കുവെക്കുവാനുമാണ് ഖത്തറിൽ കഴിഞ്ഞിരുന്നത്.
ഖത്തറിലും പുറത്തേക്കും വാട്സ് ആപ് കോളുകൾ ലഭ്യമായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വാട്സ്ആപ് കോളുകൾ ഖത്തറിലേക്കും തിരിച്ചും കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമില്ല.