അലാസ്കയിൽ യു.എസ്-റഷ്യ കൂടിക്കാഴ്ച: സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ഉച്ചകോടിയെ ഖത്തർ സ്വാഗതം ചെയ്തു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയതന്ത്ര ശ്രമങ്ങൾ നയിക്കുമെന്ന് ഖത്തർ പ്രത്യാശ പ്രകടിപ്പിക്കുന്നു. പ്രാദേശിക-അന്തർദേശീയ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗം സംഭാഷണമാണെന്നും പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ആഗോള സുരക്ഷക്കും സ്ഥിരതക്കും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ഇടപെടലുകൾക്കും ഖത്തർ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

