Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ഉൽപന്ന വിലക്ക്: നെതർലൻഡ്സിന്റെയും ബെൽജിയത്തിന്റെയും നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ

text_fields
bookmark_border
ഇസ്രായേൽ ഉൽപന്ന വിലക്ക്: നെതർലൻഡ്സിന്റെയും ബെൽജിയത്തിന്റെയും നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ
cancel
camera_alt

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമം, (പശ്ചാത്തലത്തിൽ ഇസ്രായേലി കുടിയേറ്റ കേന്ദ്രവും കാണാം [ചിത്രം -എ.എഫ്.പി]

ദോഹ: അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇസ്രായേലി ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ബെൽജിയത്തിന്റെയും നെതർലൻഡ്സിന്റെയും നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ. അന്താരാഷ്ട്ര നിയമങ്ങളെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെയും കാറ്റിൽപ്പറത്തി ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൈയേറ്റങ്ങൾ തടയാൻ ഇത്തരം നിലപാടുകൾ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സമാനമായ നിലപാടുകളുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റ നിർമാണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന ഖത്തറിന്റെ നിലപാടും മന്ത്രാലയം ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel Product Ban: Qatar Welcomes Netherlands and Belgium's Action
Next Story