ഖത്തറിൽ ഇനി തണുപ്പുള്ള രാത്രികൾ; അൽ വസ്മ് സീസണ് ഇന്ന് തുടക്കം
text_fieldsദോഹ: കടുത്ത വേനൽച്ചൂടിന് ശേഷം രാജ്യം പതിയെ തണുപ്പിലേക്ക് നീങ്ങുന്നു. ഖത്തറിൽ അൽ വസ്മ് സീസണ് ഇന്ന് തുടക്കമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.ഇക്കാലയളവിൽ പകൽ താപനില ക്രമേണ കുറയും. രാത്രി തണുപ്പ് അനുഭവപ്പെടും. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് അൽ വസ്മ് സീസൺ.
പകൽ മിതമായ ചൂടും രാത്രി തണുപ്പും അനുഭവപ്പെടും എന്നതാണ് സീസണിന്റെ പ്രധാന സവിശേഷത. മഴയ്ക്കും സാധ്യതയുണ്ട്. ഇക്കാലയളവിൽ ദേശാടനപ്പക്ഷികളുടെ വരവ് വർധിക്കും. മരുഭൂമിയിൽ പ്രത്യേകതരം കൂൺ വിഭാഗമായ ട്രഫ്ൾസ് മുളക്കുന്നും ഈ സമയത്താണ്.
അടയാളപ്പെടുത്തൽ എന്നാണ് അൽ വസ്മ് എന്ന അറബി പദത്തിന് അർഥം. മരുഭൂമിയിലെ വരൾച്ചയിൽ പച്ചപ്പിന്റെയും സസ്യവളർച്ചയുടെയും അടയാളങ്ങൾ പതിയുന്ന കാലമായതു കൊണ്ടാണ് ഈ സീസണ് അൽ വസ്മ് എന്ന പേരു ലഭിച്ചത്. അറേബ്യൻ മരുഭൂമികളിൽ രാത്രികാല ക്യാമ്പുകൾ സജീവമാകുന്നതും ഇക്കാലത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

