Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ വെ​ബ്...

ഖ​ത്ത​ർ വെ​ബ് സ​മി​റ്റി​ന് തു​ട​ക്കം

text_fields
bookmark_border
ഖ​ത്ത​ർ വെ​ബ് സ​മി​റ്റി​ന് തു​ട​ക്കം
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഖ​ത്ത​ർ വെ​ബ് സ​മി​റ്റി​ലെ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

Listen to this Article

ദോ​ഹ: നി​ർ​മി​ത ബു​ദ്ധി​യു​ടെ​യും അ​തി​വേ​ഗം മു​ന്നേ​റു​ന്ന സാ​​ങ്കേ​തി​ക ലോ​ക​ത്തി​ന്റെ​യും കു​തി​പ്പി​നൊ​പ്പം രാ​ജ്യ​ത്തെ ന​യി​ച്ച ചി​ന്ത​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി മൂ​ന്നാ​മ​ത് ഖ​ത്ത​ർ വെ​ബ് സ​മി​റ്റി​ന് തു​ട​ക്കം. ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന വെ​ബ് സ​മ്മി​റ്റ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു.

വെ​ബ് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ -അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​ടെ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​മീ​ർ, ടെ​ക്നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സം​രം​ഭ​ക​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളെ​യും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ​യും കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി.

ലോ​ക​ത്തി​ലെ വ​മ്പ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മു​ത​ൽ ടെ​ക് ഭീ​മ​ൻ​മാ​ർ വ​രെ ഒ​ത്തു​ചേ​രു​ന്ന വെ​ബ് സ​മ്മി​റ്റാ​ണ് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ക. 120 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 800ലേ​റെ നി​ക്ഷേ​പ​ക​ർ, 400 പ്ര​ഭാ​ഷ​ക​ർ, 1600 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 30,000ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും. വി​വി​ധ സെ​ഷ​നു​ക​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൽ എ​ന്നി​വ​യും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar Web Summit kicks off
Next Story