കാലത്തിനു വേണ്ടിയാവണം നവീകരണം -ശൈഖ ഹിന്ദ്
text_fieldsവെബ് സമ്മിറ്റിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ഭൂതകാലത്തിന്റെ അറിവും പാഠങ്ങളും ഉൾക്കൊണ്ടായിരിക്കണം പുതിയ കാലത്തിലേക്കുള്ള മാറ്റങ്ങളെന്ന് ഓർമിപ്പിച്ച് ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനി.
വെബ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ കാലം പകർന്ന പാഠങ്ങളെ ഉൾക്കൊണ്ടും അറിവുകളെ ആദരിച്ചും സന്തുലിതമായാവണം പുരോഗതിയിലേക്ക് മുന്നേറേണ്ടത്.
നൂതന ആശയങ്ങൾക്കായി തിടുക്കം കൂട്ടുന്നതിനുപകരം ലക്ഷ്യബോധത്തോടെയുള്ള പരിഹാരങ്ങൾ തേടുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
നവീകരണത്തിനു വേണ്ടിയുള്ള നവീകരണങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ലോകത്തിന് എന്താണ് വേണ്ടതെന്ന് വിലയിരുത്തുകയും, പൂർവികരുടെ അറിവിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് -അവർ വിശദീകരിച്ചു.
ഖത്തറിന്റെ വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഖത്തർ ഫൗണ്ടേഷനെക്കുറിച്ചും അവർ സംസാരിച്ചു. മൂന്നു ദിവസം പിന്നിടുന്ന വെബ് സമ്മിറ്റ് ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

