Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാർബൺ ന്യൂട്രൽ...

കാർബൺ ന്യൂട്രൽ ലോകകപ്പിലേക്ക് നടന്നടുത്ത് ഖത്തർ

text_fields
bookmark_border
കാർബൺ ന്യൂട്രൽ ലോകകപ്പിലേക്ക് നടന്നടുത്ത് ഖത്തർ
cancel

ദോഹ: ഫിഫ ലോകകപ്പ്​ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പിലേക്കുള്ള ചുവടുവെപ്പിലാണ് ഖത്തർ. ഊർജക്ഷമതയുള്ള സ്​റ്റേഡിയങ്ങളുടെ നിർമാണം മുതൽ പരിസ്ഥിതി സൗഹൃദ ഗതാഗതവും കാർബൺ പ്രസരണം തടയുന്നതിനുള്ള സംരംഭങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ഖത്തർ ചരിത്രത്തിലേക്ക് നടന്നടുക്കുന്നത്.

ലോകകപ്പിനായി നിർമാണം പൂർത്തിയാക്കിയ എട്ടു വേദികളും പൂർണമായും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾക്കനസൃതമായാണ് നിലകൊള്ളുന്നത്​. വേദികളെല്ലാം 30 ശതമാനത്തോളം ഊർജക്ഷമതയുള്ളതും 40 ശതമാനം ജല ഉപഭോഗ ക്ഷമതയുള്ളതുമാണെന്നും സുപ്രീം കമ്മിറ്റി ഡെലിവറി ആൻഡ് ലെഗസി സസ്​റ്റയിനബിലിറ്റി ആൻഡ് എൻവയൺമെൻറ് സീനിയർ മാനേജർ എൻജി. ബുദൂർ അൽ മീർ പറഞ്ഞു.

പുനരുൽപാദിപ്പിക്കപ്പെട്ട അസംസ്​കൃത വസ്​തുക്കളും നിർമാണ സാമഗ്രികളുമാണ് സ്​റ്റേഡിയങ്ങളുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനുള്ള ഉത്തമോദാഹരണമാണ് അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്​റ്റേഡിയം. പഴയ സ്​റ്റേഡിയത്തിന്‍റെ അവശിഷ്​ടങ്ങളിൽ 90 ശതമാനവും പുതിയ സ്​റ്റേഡിയത്തിന്‍റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

മറ്റ്​ സ്​റ്റേഡിയങ്ങളിലും ഇതേ രീതിയാണ് തുടർന്നത്. മറ്റ്​ സ്​റ്റേഡിയങ്ങളിലും 70 ശതമാനം മുതൽ 80 ശതമാനം റീസൈക്കിൾ ചെയ്ത വസ്​തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത് -ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ എൻജി. അൽ മീർ വ്യക്തമാക്കി.

ഭാവി തലമുറയുടെ നിലനിൽപ്പിനാധാരമായ പരിസ്ഥിതി, സാമ്പത്തികം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ആഘാതമുണ്ടാക്കാതെയാണ് സ്​റ്റേഡിയം നിർമിച്ചിരിക്കുന്നത് എന്നു മാത്രമല്ല, ഭാവി തലമുറക്ക് കൂടി ഉപയോഗിക്കാൻ വിധത്തിലാണ് അവയുടെ നിർമാണമെന്നും അവർ വിശദീകരിച്ചു.

പുറത്തേക്ക് തള്ളപ്പെടുന്ന കാർബണിന്‍റെ അളവ് കുറക്കുന്നതിന് കാർബൺ ഓഫ്സെറ്റ് സംരംഭങ്ങളിലൂടെ സുസ്ഥിര പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഏറ്റവും ദുർഘടമായ പാതയാണ് ഇതിന് വേണ്ടി താണ്ടിയിരിക്കുന്നത്, പക്ഷേ ഭാവി തലമുറക്ക് പദ്ധതികൾ പ്രയോജനപ്പെടണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ സ്​റ്റേഡിയങ്ങളും വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽതന്നെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം, കാർബൺ ന്യൂട്രൽ ലോകകപ്പെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.

ലോകകപ്പ് വേദികൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലധികവും ദോഹ മെട്രോ കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. എട്ട് സ്​റ്റേഡിയങ്ങളിൽ ഏഴിലേക്കും മെേട്രാ സൗകര്യമുണ്ട്.

ഇനിയുള്ള ലക്ഷ്യം ഇലക്ട്രിക് ബസുകളും ട്രാമുകളുമാണ്. 850 ഇലക്ട്രിക് ബസുകളാണ് ലോകകപ്പിനെത്തുന്ന ആരാധകർക്കായി തയാറാക്കുന്ന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar
News Summary - Qatar walks into the Carbon Neutral World Cup
Next Story