You are here
ഖത്തറിലെ കായിക, സാംസ്കാരിക മേളകൾക്കായി ഇനി പ്രത്യേക വിസ
ദോഹ: രാജ്യത്ത് നടക്കുന്ന കായികമേളകളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്നവർക്കായി ഖത്തർ പ്രത്യേക വിസ അനുവദിക്കുന്നു. ഇതിന് അപേക്ഷിക്കാനായി ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോർട്ട് സർവിസസ് ഡിപ്പാർട്മെൻറ് (വി.എസ്.എസ്.ഡി) http://www.qatarportal.gov.qa/ എന്ന പ്രത്യേക ഖത്തർ വിസ പോർട്ടലും തുടങ്ങി. നിരവധി രാജ്യാന്തര, മേഖലാതല കായികമേളകളാണ് ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നത്. 2022 ഫിഫ ലോകകപ്പ് ഫുട്ബാളും ഖത്തറിലാണ് നടക്കുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് പ്രത്യേക വിസ അനുവദിക്കുന്നത്. 30 ദിവസത്തേക്കാണ് ഇത്തരം വിസയെങ്കിലും 30 ദിവസത്തേക്കുകൂടി കാലാവധി നീട്ടാൻ കഴിയും. ഏതു രാജ്യത്തുനിന്നും എളുപ്പമാർഗത്തിലൂടെ വിസ പോർട്ടൽ വഴി വിസ നേടാനുള്ള സൗകര്യമാണ് ഇതുവഴി ഉണ്ടാകുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയായ അപേക്ഷകളിൽ രണ്ടു പ്രവൃത്തിദിവസത്തിനുള്ളിൽ വിസ അനുവദിക്കുകയും ചെയ്യും. രാജ്യം ആതിഥേയത്വം വഹിക്കുന്നതോ നടത്തുന്നതോ ആയ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യംെവച്ചാണ് പുതിയ സംവിധാനമെന്ന് ലുസൈലിലെ വ്യവസായ വാണിജ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വി.എസ്.എസ്.ഡി ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി അറിയിച്ചു.
രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികൾ അപ്പപ്പോൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തും. പോർട്ടലിലെ ‘ഇവൻറ്സ്’ എന്ന വിഭാഗത്തിൽ കയറിയാൽ ഏതൊക്കെ ടൂർണമെൻറുകളും പരിപാടികളുമാണ് രാജ്യത്ത് നടക്കുന്നതെന്ന് അറിയാൻ കഴിയും. ഓരോ പരിപാടിയുടെയും വിൻഡോയിൽ ക്ലിക്ക് ചെയ്താൽ പരിപാടിയുടെ വിശദവിവരങ്ങൾ അറിയാം. ഇതിനു താഴെ തന്നെ ‘അൈപ്ല ഫോർ ഖത്തർ വിസാസ്’ എന്ന വിൻഡോയിൽ കയറിയാണ് വിസ അപേക്ഷകൾ നൽകേണ്ടത്. ടൂറിസ്റ്റ് വിസയുടെ ഫീസാണ് ഇതിനും നൽകേണ്ടത്. പൊതുജനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നൽകുന്ന ഇ-സേവനങ്ങൾക്ക് ശക്തിപകരാനാണ് വകുപ്പ് പുതിയ പോർട്ടൽ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിനു പുറത്തുനിന്നുള്ളവരുടെ വിസാഅപേക്ഷകൾ മാത്രമാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. അടുത്തയാഴ്ച ഖത്തറിൽ നടക്കുന്ന അറേബ്യൻ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയവ കാണാൻ രാജ്യത്തെത്തുന്നവർക്ക് പുതിയ സംവിധാനം ഏെറ ഉപകരിക്കുമെന്ന് 2022 ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സാങ്കേതിക വിഭാഗം േമധാവി ലെഫ്റ്റനൻറ് കേണൽ ജാസിം അൽ സയ്യിദ് പറഞ്ഞു. ഖത്തർ വിസ പോർട്ടലിലൂടെ ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും ഏതൊരാൾക്കും വിസനടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനാകും.