വിസയില്ലാതെ വരവ് : പ്രഖ്യാപനത്തിന് വൻ സ്വീകാര്യത; കൂടുതൽ ഉപാധികളെന്ന പ്രചരണം അടിസ്ഥാനരഹിതം
text_fieldsദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാമെന്ന പ്രഖ്യാപനത്തിന് വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും ഖത്തറിലെ പ്രവാസികൾക്കുമിടയിൽ വന്‍ സ്വീകാര്യത. അതേസമയം വിസരഹിത വരവിന് കൂടുതല്‍ ഉപാധികള്‍ ഉള്ളതായ തെറ്റായ വാർത്തകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
നേരത്തേ നിലവിലുള്ള ടൂറിസ്റ്റ് വിസ സംവിധാനത്തിെൻറ ഉപാധികളാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുംവിധം പ്രചരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ട ഖത്തറിെൻറ നിലപാടില്‍ സ്വദേശികള്‍ പൊതുവെ സംതൃപ്തരാണ്. രാജ്യത്തെ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും ടൂറിസം മേഖലയിലും വന്‍ സാധ്യതകളാണ് പുതിയ സംവിധാനം തുറന്നിടുകയെന്നാണ് പ്രതീക്ഷ. കൂടുതല്‍ സഞ്ചാരികളും സന്ദര്‍ശകരും ഖത്തറിലേക്കെത്തുന്നത് രാജ്യത്തെ എല്ലാ സംവിധാനങ്ങള്‍ക്കും ഗുണകരമാവുമെന്ന് പ്രവാസികളും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യക്കാര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്കെത്താം എന്ന വാര്‍ത്തയെ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിച്ച പ്രവാസികള്‍ തന്നെ പുതിയ ആശയകുഴപ്പം പങ്കുവെക്കുന്നുണ്ട്. ഗവണ്‍മെൻറ് വെബ്സൈറ്റില്‍ നേരത്തെ തന്നെയുള്ള ടൂറിസ്റ്റ് വിസ ഉപാധികളാണ് ഇപ്പോൾ വിസരഹിത സംവിധാനത്തിെൻറ ഉപാധികൾ എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം സന്ദര്‍ശക വിസയിലെത്തി തൊഴിലെടുക്കാനാവില്ലെന്ന മുന്നറിയിപ്പ് അധികൃതര്‍ തന്നെ നൽകിയിട്ടുമുണ്ട്. അവസരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് തടയിടാനുള്ള വിപുലമായ സംവിധാനങ്ങള്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
