Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊച്ചിയിലെ ഖത്തർ വിസ...

കൊച്ചിയിലെ ഖത്തർ വിസ സെൻറർ ഉദ്യോഗാർഥികളെ വലക്കുന്നു

text_fields
bookmark_border
കൊച്ചിയിലെ ഖത്തർ വിസ സെൻറർ ഉദ്യോഗാർഥികളെ വലക്കുന്നു
cancel

ദോഹ: ഖത്തറിലേക്കുള്ള പുതിയ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കേരളത്തിലെ ഖത്തർ വിസ സെൻറർ (ക്യു.വി.സി) ഉദ്യോഗാർഥികളെ വട്ടംകറക്കുന്നു.കേരളത്തിൽ ആകെയുള്ള ക്യു.വി.സിയാണ്​ കൊച്ചിയിലേത്​. കോവിഡ്​ കാലത്ത്​ യാത്രാനിയന്ത്രണങ്ങളുള്ള പ്രതികൂല സാഹചര്യത്തിലും ഒരേ ആവശ്യത്തിന്​ തന്നെ രണ്ടും മൂന്നും തവണ ഇവിടെ എത്താൻ ആവശ്യ​െപ്പടുകയാണ്​ അധികൃതർ. ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ്​ ഓരോ രാജ്യത്തെയും ക്യു.വി.സികൾ നടത്തുന്നത്​. ഈ ഏജൻസികൾക്കാണ്​ ഇവയുടെ പ്രവർത്തനചുമതല.

പുതിയ ജോലിക്കാരെ ആവശ്യമുള്ള കമ്പനികൾ ഖത്തർ ആഭ്യന്തരമന്ത്രാലയം വഴി പുതിയ വിസകൾ നേടും. ഇതിനു​ ശേഷം നാട്ടിലുള്ള ഉദ്യോഗാർഥിക്കായി ക്യു.വി.സിയിൽനിന്ന്​ ഓൺലൈൻവഴി അപ്പോയിൻറ്​മെൻറ്​ എടുത്ത്​ 500ഓളം റിയാൽ (10,000 രൂപ) അടക്കും.

ശേഷം ഉദ്യോഗാർഥി നേരിട്ട്​ പോയി മെഡിക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയാണ്​ വേണ്ടത്​. ബയോമെട്രിക്​ വിവരശേഖരണം, എക്​സ്​റെ എടുക്കൽ, മറ്റു ശാരീരിക പരിശോധനകൾ, തൊഴിൽകരാർ ഒപ്പുവെക്കൽ എന്നീ നടപടികളാണ്​ ഇവിടെ നടക്കുക.

മുൻകാലങ്ങളിൽ ഒറ്റപ്പോക്കിനു തന്നെ എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, മാസങ്ങളായി ഉദ്യോഗാർഥികളെ അകാരണമായി വലക്കുകയും രണ്ടും മൂന്നും തവണ വിളിച്ചുവരുത്തുകയുമാണ്​ ചെയ്യുന്നത്​.

ഏറെ ദൂരത്തുനിന്ന്​ വരുന്നവരെപോലും അകാരണമായി മടക്കി അയക്കുന്നു. പല​േപ്പാഴും മെഡിക്കൽ പരിശോധനകൾക്കായി വീണ്ടും മറ്റൊരു ദിവസം വരാൻ​ ആവശ്യപ്പെടുന്നു.

എക്​സ്റെ എടുത്തത്​ ശരിയായോ എന്ന്​ അപ്പോൾ തന്നെ അറിയാൻ കഴിയുമെന്നിരിക്കെ ഉദ്യോഗാർഥി മടങ്ങിയശേഷം ദിവസങ്ങൾക്കുള്ളിൽ ഇതേ കാരണം പറഞ്ഞ്​ വീണ്ടും വരാൻ ആവശ്യപ്പെടുന്നു​.

അധികൃതർ മോശമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലേക്ക്​ പുതുതായി വിസയിൽ എത്തേണ്ടവർ ഇത്തരത്തിൽ മൂന്നുദിവസങ്ങൾ ക്യു.വി.സിയിൽ നേരിട്ട്​ എത്തേണ്ടിവന്നു.

മെഡിക്കൽ പരിശോധനയുടെ പേരിൽ അധികൃതർ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയാണെന്ന്​ വ്യാപകപരാതിയുണ്ട്​. നാട്ടിൽനിന്ന്​ തന്നെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനാണ്​ ഖത്തർ സർക്കാർ ഇത്തരം കേന്ദ്രങ്ങൾ വിദേശങ്ങളിൽ തുടങ്ങിയത്​.

എന്നാൽ, കൊച്ചി ക്യു.വി.സി നിലവിൽ ഉദ്യോഗാർഥികൾക്ക്​ വൻപ്രയാസമാണ്​ ഉണ്ടാക്കുന്നത്​. ഫലം ലഭിക്കാൻ ആഴ്​ചകൾ കാത്തിരിക്കേണ്ട സ്​ഥിതിയുമുണ്ട്​. ആദ്യകാലങ്ങളിൽ മൂന്നുദിവസം കൊണ്ട്​ ഫലം ലഭ്യമായിരുന്നു.

ക്യു.വി.സികൾ തുറന്നത്​ നടപടികൾ എളുപ്പമാക്കാൻ

മുൻകാലങ്ങളിൽ ജോലിക്കെത്തിയശേഷം ഖത്തറിൽനിന്നാണ്​​ ഉദ്യോഗാർഥികളുടെ മെഡിക്കൽ അടക്കമുള്ള നടപടികൾ ചെയ്​തിരുന്നത്​. പരിശോധനയിൽ പരാജയപ്പെടുന്നവർ നാട്ടിലേക്കു​ തന്നെ തിരിച്ചുപോവേണ്ട സ്​ഥിതിയായിരുന്നു. ഇത്​ വൻപണച്ചിലവും അധ്വാനത്തിനും കാരണമായി.

ഇതിനാലാണ്​ ഖത്തർ ആഭ്യന്തരമന്ത്രാലയം വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) തുറന്നത്​. കൊ​ച്ചി അടക്കം ഇ​ന്ത്യ​യി​ലെ ഏ​ഴ്​ ഖ​ത്ത​ര്‍ വി​സ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും ഇതിനകം പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങിയിട്ടുണ്ട്​. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക് മെ​ട്രോ സ്​റ്റേഷ​ന്​ സ​മീ​പം നാ​ഷ​ന​ല്‍ പേ​ള്‍ സ്​റ്റാ​ര്‍ ബി​ല്‍ഡി​ങ്ങിലാ​ണ് കൊ​ച്ചി ​വി​സ കേന്ദ്രം​. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഖ​ത്ത​ര്‍ റെ​സി​ഡ​ൻറ്​​സ്​ പെ​ര്‍മി​റ്റ് (​ആ​ര്‍പി) ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മാ​തൃ​രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തൊ​ഴി​ല്‍ വിസ​യി​ല്‍ ഖ​ത്ത​റി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന, ബ​യോ മെ​ട്രി​ക് വി​വ​ര ശേ​ഖ​ര​ണം, തൊ​ഴി​ല്‍ ക​രാ​ര്‍ ഒ​പ്പു​വെക്ക​ല്‍ എ​ന്നി​വ സ്വ​കാ​ര്യ ഏ​ജ​ന്‍സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊച്ചിയിലടക്കമുള്ള ക്യു.വി.സികളിൽ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കും. റി​ക്രൂ​ട്ട്മെ​ൻറു​ക​ള്‍ സു​താ​ര്യ​വും വേ​ഗ​ത്തി​ലു​മാ​കും. വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം ഒ​രു ചാ​ന​ലി​ലൂ​ടെ പൂ​ര്‍ത്തി​യാ​ക്കാ​ം. പ​ണ​ച്ചെ​ല​വും അ​ധ്വാ​ന​വും കു​റ​യും. മാ​തൃ​ഭാ​ഷ​യി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ വാ​യി​ച്ചുമ​ന​സ്സി​ലാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും. തൊ​ഴി​ലാ​ളി​ക്ക് ഖ​ത്തറി​ല്‍ എ​ത്തി​യാ​ലു​ട​ന്‍ ​െറ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് കാ​ര്‍ഡ് കിട്ടും.

ഉ​ട​ന്‍ത​ന്നെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാം. ഇവിടെ നിന്ന്​ തൊ​ഴി​ല്‍ ക​രാ​ര്‍ വാ​യി​ച്ചു​ മ​ന​സ്സി​ലാ​ക്കി ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ ഒ​പ്പു​വെക്കാ​നാ​കും. ഖ​ത്ത​റി​ലേ​ക്ക് പു​റ​പ്പെ​ടും​മു​മ്പ്​ സൗ​ജ​ന്യ​മാ​യി സിം​കാ​ര്‍ഡു​ക​ള്‍ ന​ല്‍കും. 30 ഖ​ത്ത​ര്‍ റി​യാ​ല്‍ ബാ​ല​ന്‍സോ​ടെ​യാ​യി​രി​ക്കും ഇത്​. തൊ​ഴി​ല്‍ക​രാ​ര്‍ രേ​ഖ​ക​ള്‍ക്കൊ​പ്പം സിം​കാ​ര്‍ഡ് ന​മ്പ​റും ഉ​ള്‍പ്പെ​ടു​ത്തും. ക​രാ​റി​​െൻറ പ​ക​ര്‍പ്പ് ഭ​ര​ണ​വി​ക​സ​ന, തൊ​ഴി​ല്‍, സാ​മൂ​ഹിക​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും തൊ​ഴി​ലു​ട​മ​ക്കും ല​ഭ്യ​മാ​കു​ന്ന​തോ​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​കും. തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ലാ​യി​രി​ക്കും സിം​കാ​ര്‍ഡ്​. ന്യൂ​ഡ​ല്‍ഹി, മും​ബൈ, കൊ​ല്‍ക്ക​ത്ത, ല​ഖ്​നോ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലും ക്യു.വി.സികൾ ഉണ്ട്​. 00914461331333 എ​ന്ന ടെ​ലി​ഫോ​ണ്‍ ന​മ്പ​ര്‍ മു​ഖേ​ ന​യും info.ind@qatarvisacenter.com എ​ന്ന ഇ​മെ​യി​ല്‍ മു​ഖേ​ന​യും ഈ കേന്ദ്രങ്ങളുമായി ബ​ന്ധ​പ്പെ​ടാം.

വിദേശകാര്യമന്ത്രിക്ക്​ അടൂർ പ്രകാശ്​ എം.പിയുടെ നിവേദനം

ദോഹ: കൊച്ചി വിസ സെൻററിനെ കുറിച്ച്​ നിരവധി പരാതികൾ ലഭിച്ചതി​െൻറ അടിസ്​ഥാനത്തിൽ എം.പിയും പാർലമെൻറ്​ ആരോഗ്യ കുടുംബക്ഷേമ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗവുമായ അടൂർ പ്രകാശ്​ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർക്ക്​ നിവേദനം നൽകി.

ഉദ്യോഗാർഥികളെ അകാരണമായി പ്രയാസപ്പെടുത്തുകയാണെന്നും മെഡിക്കൽ പരിശോധനയുടെ പേരിൽ ചൂഷണം ചെയ്യുകയാണ്​​ കൊച്ചി സെൻറർ എന്നും നിവേദനത്തിൽ പറയുന്നു. അകാരണമായി ഒന്നിലധികം തവണ മെഡിക്കൽ പരിശോധനക്ക്​ വിധേയരാകേണ്ട സ്​ഥിതിയാണ്​ ഉദ്യോഗാർഥികൾക്ക്​. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നടപടി വേണം –പ്രവാസി വെൽഫെയർ ഫോറം

ദോഹ: കൊച്ചിയിലെ ഖത്തർ വിസ സെൻറർ (ക്യു.വി.സി) അധികൃതരുടെ കൃത്യവിലോപത്തിനെതിരെ നടപടിയെടുക്കണമെന്ന്​ പ്രവാസി വെൽഫെയർ ഫോറം പ്രസിഡൻറ്​ റസാഖ് പാലേരി ആവശ്യപ്പെട്ടു. ഇക്കാരണത്താൽ ഖത്തറിൽ ജോലി തേടുന്നവർക്ക് സൃഷ്​ടിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നോർക്ക റൂട്ട്സും പ്രവാസി ക്ഷേമ മന്ത്രാലയവും ഇടപെടണം.

നൂറുകണക്കിനാളുകൾ ദിവസവും വിസാനടപടികൾക്കുവേണ്ടി മെഡിക്കൽ സേവനങ്ങൾ ഉൾ​െപ്പടെയുള്ളവക്കായി എത്തുന്ന വിസ സെൻറർ ഉദ്യോഗാർഥികളോട്​ നിഷേധാത്മക സമീപനമാണ്​ സ്വീകരിക്കുന്നത്​. ഇത്​ ഏറെ പ്രയാസങ്ങൾക്ക് കാരണമാകുന്നു. പ്രതിഷേധം വ്യാപകമായതിനാൽ പരിഹാരനടപടികൾ എത്രയും വേഗം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തര ഇടപെടൽ വേണം ​–െഎ​.എം.സി.സി

ദോഹ: കൊച്ചിയിലെ ഖത്തർ വിസ സെൻറർ അധികൃതരുടെ നിരുത്തരവാദപരമായ സമീപനങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് ഖത്തർ ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെൻറർ (ഐ.എം.സി.സി) പ്രവാസി കാര്യമന്ത്രാലയത്തി​െൻറ ചുമതല നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയിൽ മുഖേന പരാതി അയച്ചു. ഖത്തറിലേക്ക് പുതിയ വിസയിൽ എത്തുന്നവർക്ക് രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ അനുവദിച്ച കേന്ദ്രങ്ങളിൽ കൊച്ചിയിലെ സെൻററിനെക്കുറിച്ചാണ് വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.

കൃത്യമായ അറിയിപ്പുകൾ നൽകാതിരിക്കുക, അകാരണമായി ആരോഗ്യ പരിശോധന മാറ്റിവെക്കുക, ജീവനക്കാരുടെ മോശം പെരുമാറ്റം, വിദൂരത്തിൽനിന്നുപോലും വരുന്നവരെ അകാരണമായി തിരിച്ചയക്കുക, പിന്നീട്​ വരാൻ ആവശ്യപ്പെടുക തുടങ്ങിയ പരാതികൾ പതിവാണ്​. പരാതി സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതൽ നടപടിക്കായി നോർക്ക ഓഫിസിലേക്ക് കൈമാറിയതായി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Visa Center
News Summary - Qatar Visa Center in Kochi traps job seekers
Next Story