ദോഹ: ഓൺഅൈറവൽ വിസ, വിസിറ്റ് വിസ എന്നിവയിൽ ഖത്തറിലെത്തി കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാൻ പ്രത്യേക സൗകര്യം. ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലെ https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension ലിങ്കിലൂടെയാണ് ഇത് പുതുക്കേണ്ടത്.
ലിങ്കില്‍ കയറി വിസ നമ്പർ, പാസ്പോര്‍ട്ട് നമ്പർ, നാഷനാലിറ്റി എന്നിവ നൽകണം. പിന്നീട് ‘Extend’ ബട്ടണിൽ ക്ലിക്ക് ചെയ്യണം. പുതുക്കാൻ ലഭ്യമായ ദിവസങ്ങള്‍ ‘0’ എന്ന് കാണിച്ചേക്കാം. രണ്ടു മണിക്കൂറിനുശേഷം ‘Visa Services’ എന്നതിൽ പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാനാകും.
നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഒരു മാസം വരെയാണ് പുതുക്കി നൽകുന്നത്. ചിലയാളുകൾ ഈ സൗകര്യം നിലവിൽ തന്നെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.