Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപച്ചക്കറി ചന്തകൾ നാളെ...

പച്ചക്കറി ചന്തകൾ നാളെ മുതൽ

text_fields
bookmark_border
പച്ചക്കറി ചന്തകൾ നാളെ മുതൽ
cancel

ദോ​ഹ: പ്രാ​ദേ​ശി​ക​മാ​യി കൃ​ഷി​ചെ​യ്​​ത പ​ച്ച​ക്ക​റി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം ഒ​രു​ക്കു​ന്ന ശീ​ത​കാ​ല പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ൾ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​ണ് ച​ന്ത​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക. അ​ല്‍ വ​ക്ര, അ​ല്‍ ഖോ​ര്‍, അ​ല്‍ താ​ഖി​റ, അ​ല്‍ ഷ​മാ​ല്‍, അ​ല്‍ ഷെ​ഹാ​നി​യ എ​ന്നി​ങ്ങ​നെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി സ​ജ്ജ​മാ​ക്കി​യ ച​ന്ത​ക​ളാ​ണ് വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന​ത്.

വ്യാ​ഴം, വെ​ള്ളി, ശ​നി എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച തി​രി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം, ഉം​സ​ലാ​ല്‍ സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റി​ലെ അ​ല്‍ മ​സ്റൂ​ഹ സ്ക്വ​യ​റി​ല്‍ സ്ഥാ​പി​ക്കു​ന്ന ച​ന്ത ന​വം​ബ​ര്‍ 18ന് ​ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ള്‍, ഫാ​മു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ള്‍ സം​ഭ​രി​ച്ച് ച​ന്ത​യി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത്ത​രം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു​വെ​ന്ന​താ​ണ് ശീ​ത​കാ​ല ച​ന്ത​ക​ളു​ടെ പ്ര​ത്യേ​ക​ത. ആ​ഭ്യ​ന്ത​ര പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ നി​ല​വി​ല്‍ ന​ഗ​ര​സ​ഭാ മ​ന്ത്രാ​ല​യം ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetable market
News Summary - qatar vegetable market
Next Story