ഖത്തർ–അമേരിക്ക സഹകരണം: സംയുക്ത സംരംഭങ്ങൾ, മരുന്ന് നിർമാണം, കയറ്റുമതി
text_fieldsദോഹ: വാഷിംഗ്ടൺ ഡി സിയിൽ നടക്കുന്ന ഖത്തർ അമേരിക്ക സാമ്പത്തിക ഫോറത്തിെൻറ ഭാഗമായി വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
സാമ്പത്തിക മേഖലയിലെ സഹകരണം ലക്ഷ്യം വെച്ച് വിവിധ രംഗങ്ങളിൽ പ്രത്യേകിച്ചും ഫാർമസ്യൂട്ടിക്കൽ, െപ്രാജക്ട് മാനേജ്മെൻറ് സർവീസ്, ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കൽ തുടങ്ങിയ മേഖലകളി ലാണ് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചത്. ഖത്തർ സാമ്പത്തിക വാണിജ്യമന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി, ഖത്തർ ബിസി നസ്മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി, ഖത്തർ ചേംബർ ചെ യർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി, ഇൻറർനാഷണൽ ഫ്രാഞ്ചൈസി അസോസിയേഷൻ സി ഇ ഒയും പ്രസിഡൻറുമായ റോബർട്ട് െക്രസാൻടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ വികസനവുമായി ബന്ധപ്പെട്ടും സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കുന്നതിലും െപ്രാജക്ട് മാനേജ്മെൻറ് വിഭാഗത്തിൽ അസ്റ്റാഡും എകോമും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഡെവലപ്മെൻറ് ബാങ്കും സ്മാൾ ബിസിനസ് ഡെവലപ്മെൻറ് സെൻററും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിക്ഷേപ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിെൻറയും അമേരിക്കൻ വിപണിയിൽ ഖത്തരി കമ്പനിക ളുടെ കയറ്റുമതിയെ പിന്തുണക്കുകയും ചെയ്യുന്നതിെൻറയും ഭാഗമായി ഖത്തർ ഡെവലപ്മെൻറ് ബാങ്കും ദി വെൻച്വർ സിറ്റിയും ധാരണയായി. മരുന്ന് നിർമ്മാണത്തിെൻറ ഭാഗമായി ഖത്തറിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഫാർമയും ദവാഹ് ഫാർമസ്യൂട്ടിക്കൽസും ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
