Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ തൊഴിലാളികൾക്ക് ഇനി മിനിമം വേതനം; ജോലി മാറാൻ എൻ.ഒ.സി വേണ്ട

text_fields
bookmark_border
നിയമത്തിന്​ അമീറി​ൻെറ അംഗീകാരം
ഖത്തറിൽ തൊഴിലാളികൾക്ക് ഇനി മിനിമം വേതനം; ജോലി മാറാൻ എൻ.ഒ.സി വേണ്ട
cancel

ദോഹ: ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചു. 2017ലെ 17ാം നമ്പർ നിയമമായാണ് ഇനി മുതൽ മിനിമം വേതന നിയമം അറിയപ്പെടുക. തൊഴിലാളികളും ഗാർഹിക തൊഴിലാളികളും പുതിയ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടും.

ഏറെ നാളായി അവിദഗ്​ധ തൊഴിലാളികൾക്ക്​ സ്ഥി​ര മി​നി​മം വേ​ത​നം നൽകുന്ന നിയമവുമായി ബന്ധപ്പെട്ട നടപടികളിലാണ്​ ​സർക്കാർ. ഇതിനുള്ള ശു​പാ​ര്‍ശ​ക​ള്‍ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ച​താ​യി നേ​ര​ത്തെ ദോ​ഹ​യി​ലെ അന്താരാഷ്​ട്ര തൊഴിൽ സംഘടന (ഐ.​എൽ.ഒ) യുടെ ഓ​ഫി​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ദോ​ഹ​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ തൊ​ ഴി​ലാ​ളി​ക​ള്‍ എ​ത്തു​ന്ന ഇ​ന്ത്യ, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ശു​പാ​ര്‍ശ​ക​ള്‍ സ​മ​ര്‍പ്പി​ച്ച​ത്. നി​ല​വി​ല്‍ ഖത്തറിൽ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക മി​നി​മം വേ​ത​ന​മാ​ണ് ന​ല്‍കി വ​രു​ന്ന​ത്.

1000 റിയാൽ വേതനം

ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും പുതിയ നിയമപ്രകാരം 1000 റിയാൽ മിനിമം വേതനം നൽകണം. തൊഴിലാളികൾക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

നിയമമനുസരിച്ചുള്ള മിനിമം വേതനത്തിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയനിയമമനുരിച്ച്​ പുതുക്കണം. തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട്​ തൊഴിൽ ഉടമകളുമായി യോജിച്ച്​ പ്രവർത്തിക്കും. തൊഴിലാളികളുടെ വേതനം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക ദേശീയ സമിതിയുടെ കൂടിയാലോചന ഫലമായാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. മിഡിലീസ്​റ്റിൽ മിനിമം വേതനം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തർ ഇതോടെ ചരിത്രം കുറിച്ചു.

മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

തൊഴിൽ മാറുന്നതിന് എൻ ഒ സി വേണ്ട

രാജ്യത്ത് തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ ഒ സി സംവിധാനം ഭരണ വികസന തൊഴിൽ സാമൂഹ്യ മന്ത്രാലയം നീക്കം ചെയ്തു. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ ഒ സി കൂടാതെ ജോലി മാറാൻ സാധിക്കും.

തൊഴിലാളികളുടെ താമസം, എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ചുള്ള 2014ലെ തൊഴിൽ നിയമവ്യവസ്​ഥകളിൽ ഭേദഗതി വരുത്തിയുള്ള 2020ലെ 18ാം നമ്പർ നിയമ ഉത്തരവും, 2015ലെ 21ാം നമ്പർ നിയമ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള 2020ലെ 19ാം നമ്പർ ഉത്തരവുമാണ് സർക്കാർ പുറത്തിറക്കിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ ഉത്തരവുകൾ.

ഖത്തർ തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ ഭരണകൂടത്തിെൻറ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും പുതിയ നിയമപരിഷ്കാരങ്ങൾ സഹായകമാകും.

പുതിയ നിയമപ്രകാരം തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ നടപടികൾ.

ആധുനികവും ചലനാത്മകവുമായ തൊഴിൽ വിപണി സാധ്യമാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും വിഷൻ 2030നെ മുൻനിർത്തി തൊഴിൽ പരിഷ്കരണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് പുതിയ നിയമങ്ങളെന്നും തൊഴിലാളിക്കും തൊഴിലുടമക്കും രാജ്യത്തിനും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും തൊഴിൽ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story