ഖത്തർ യൂനിവേഴ്സിറ്റി: വെബ്സൈറ്റ് ഹാക്കിങ് ഇല്ല; നടന്നത് ഫിഷിങ് മാത്രം
text_fieldsദോഹ: വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില ഇമെയില്‍ അക്കൗണ്ടുകള്ക്കുനേരെ ഫിഷിങാണുണ്ടായതെന്നും ഖത്തര്‍ യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് ഡയറക്ടര്‍ ഡോ.സലേം അല്‍നഈമി അറിയിച്ചു. കൃത്യതയില്ലാത്ത വിവരങ്ങളാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഷിങ് എന്ന പ്രതിഭാസം യൂണിവേഴ്സിറ്റി തലത്തില്‍ മാത്രമല്ല, ലോകത്തെ എല്ലാ സിസ്റ്റങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ജീവനക്കാര്‍ ജാഗ്രത പാലിക്കണം. എന്തെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളുണ്ടായാല്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റ് സംരക്ഷണ സംവിധാനത്തിെൻറ അടിസ്ഥാനസൗകര്യങ്ങള്‍ സുശക്തവും സുസ്ഥിരവും തുടര്‍ച്ചയായി നവീകരിച്ചുവരുന്നതുമാണ്. വെബ്സൈറ്റിലെ വിവരങ്ങള്‍ പൂര്‍ണ സംരക്ഷണത്തിെൻറ കീഴിലാണ്. ചില വിദ്യാര്‍ഥികളുടെ ഇമെയിൽ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. സാങ്കേതികാര്‍ഥത്തില്‍ ഫിഷിങാണുണ്ടായത്. അതായത് ഇൻറര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി.
ഒരു അഞ്ജാത ഇമെയില്‍ സ്വീകര്‍ത്താവിന് ലഭിക്കുകയും അക്കൗണ്ടിെൻറ ഉടമയോട് വിവരങ്ങള്‍ എൻറര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഫിഷിങിലുണ്ടായത്. പാസ്വേര്ഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശിക്കുന്നത്. അത്തരം അക്കൗണ്ടുകള്‍ ഉപയോഗിച്ച് സമാനമായ ഇമെയിലുകള്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അയയ്ക്കും. ഇത്തരമൊരു വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ ഖത്തര്‍ യൂണിവേഴ്സിറ്റി ഇടപെട്ടു.
ഇത് ബാധിക്കപ്പെട്ടത് വളരെ കുറച്ചു അക്കൗണ്ടുകളിൽ മാത്രമാണെന്ന് കണ്ടെത്തി. അത്തരം ഇമെയിലുകളോട് പ്രതികരിക്കരുതെന്നും അവയെ ഒഴിവാക്കണമെന്നും ഇമെയിലുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്്. ഇമെയില്‍ അക്കൗണ്ടുകളെയാണ് പ്രധാനമായും ഫിഷിങിനായി ലക്ഷ്യമിടുന്നത്. രാജ്യാന്തര ഇമെയില്‍ അക്കൗണ്ടുകളെയും ഇത്തരക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിലുള്ള ഇലക്ട്രോണിക് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്നത് അജ്ഞാതവും അസ്വാഭാവികവുമായ ഇമെയിലുകള്‍ തുറക്കാതിരിക്കുകയും അത്തരം മെയിലുകള്‍ ഒഴിവാക്കുകയുമെന്നതുമാണ്. ഇമെയില്‍ അക്കൗണ്ടുകളില്‍ ഫിഷിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സുരക്ഷാ വിഭാഗം ആവശ്യമായ സുരക്ഷാ നടപടികളെല്ലാം സ്വീകരിച്ചു. യാതൊരു വിവരങ്ങളും നഷ്ടപ്പെടാതെതന്നെ തകരാർ സംഭവിച്ച അക്കൗണ്ടുകള്‍ പൂര്‍ണമായും തിരിച്ചെടുക്കാനും യൂനിവേഴ്സിറ്റിക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.