Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ യൂനിവേഴ്സിറ്റി...

ഖത്തർ യൂനിവേഴ്സിറ്റി വിദേശത്ത്​ കാമ്പസുകൾ തുറക്കുന്നു

text_fields
bookmark_border
ഖത്തർ യൂനിവേഴ്സിറ്റി വിദേശത്ത്​ കാമ്പസുകൾ തുറക്കുന്നു
cancel
camera_alt

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​ഹ​സ​ൻ റാ​ഷി​ദ് അ​ൽ ദി​ർ​ഹം

ദോ​ഹ: ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ കാ​മ്പ​സു​ക​ൾ തു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി അ​റി​യി​ച്ചു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​ഹ​സ​ൻ റാ​ഷി​ദ് അ​ൽ ദി​ർ​ഹ​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ടെ​ക്നി​ക്ക​ൽ ക​മ്പ​നി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സാ​ങ്കേ​തി​ക, ഗ​വേ​ഷ​ണ വി​ഭാ​ഗം സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ അ​ൽ ദി​ർ​ഹം വ്യ​ക്ത​മാ​ക്കി. ശൂ​റാ കൗ​ൺ​സി​ലി​ന് മു​മ്പാ​കെ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ഏ​റെ മു​ന്നോ​ട്ട് പോ​യി​ട്ടു​ണ്ട്. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ യൂ​നി​വേ​ഴ്സി​റ്റി നോ​ള​ജ് ഗ്രൂ​പ് സ്ഥാ​പി​ക്കാ​നും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി ക​ൺ​സ​ൽ​ട്ട​ൻ​സി ഓ​ഫി​സ്​ തു​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ 2018 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും ഭാ​വി പ​രി​പാ​ടി​ക​ളും ശൂ​റാ കൗ​ൺ​സി​ലി​ന് മു​മ്പാ​കെ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​റിെൻറ ത​ന​ത് പാ​ര​മ്പ​ര്യ​ത്തി​നും പൈ​തൃ​ക​ത്തി​നും സ്വ​ത്വ​ത്തി​നും അ​റ​ബ്, ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ ന​ൽ​കി​യാ​ണ് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ശൂ​റാ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar University
News Summary - Qatar University opens campuses abroad
Next Story