Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ യൂനിവേഴ്​സിറ്റിക്ക്​​ വീണ്ടും ആഗോള അംഗീകാരം

text_fields
bookmark_border
ഖത്തർ യൂനിവേഴ്​സിറ്റിക്ക്​​ വീണ്ടും ആഗോള അംഗീകാരം
cancel

ദോ​ഹ: ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​​ വീ​ണ്ടും ആ​ഗോ​ള അം​ഗീ​കാ​രം. ക്വാ​ക​രെ​ല്ലി സൈ​മ​ണ്ട്സി​െൻറ​ (ക്യു.​എ​സ്) വേ​ള്‍ഡ് യൂ​നി​വേ​ഴ്സി​റ്റി 2021ലെ ​റാ​ങ്കി​ങ്ങി​ലാ​ണ്​ ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി മി​ക​വ് നി​ല​നി​ർ​ത്തി​യ​ത്. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്​​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്​​റ്റം​സ്, എ​ന്‍ജി​നീ​യ​റി​ങ്,​ കെ​മി​ക്ക​ല്‍, അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​​ ഫി​നാ​ന്‍സ് എ​ന്നീ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്.13 വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല ലോ​ക​ത്തെ മി​ക​ച്ച സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ ക്വാ​ക​രെ​ല്ലി സൈ​മ​ണ്ട്സ്​ (ക്യു.​എ​സ്). മി​ക​ച്ച ഇ​ളം​ത​ല​മു​റ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ അ​ടു​ത്തി​ടെ ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി 21ാം റാ​ങ്ക് ക​ര​സ്​​ഥ​മാ​ക്കി​യി​രു​ന്നു.

മു​ൻ​വ​ർ​ഷ​െ​ത്ത റാ​ങ്കി​ങ്ങി​ൽ​നി​ന്ന്​ 10 സ്​​ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​ക​യ​റി​യാ​ണ് യൂ​നി​വേ​ഴ്സി​റ്റി അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച​ത്.ടൈം​സ്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ യ​ങ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി 73ാം റാ​ങ്കി​ലു​മെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​േ​ത്ത 79ൽ ​ആ​യി​രു​ന്നു.അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ 50 വ​യ​സ്സി​ന് താ​ഴെ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​ക​ളി​ലാ​ണ് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഈ ​അം​ഗീ​കാ​രം. അ​ക്കാ​ദ​മി​ക് റെ​പ്യൂ​ട്ടേ​ഷ​ൻ, എം​പ്ലോ​യ​ർ റെ​പ്യൂ​ട്ടേ​ഷ​ൻ, റി​സ​ർ​ച്, ഫാ​ക്ക​ൽ​റ്റി സ്​​റ്റു​ഡ​ൻ​റ്​​സ്​ അ​നു​പാ​തം, അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ന്ത​ർ​ദേ​ശീ​യ ഫാ​ക്ക​ൽ​റ്റി​ക​ൾ എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ക്വാ​ക​രെ​ല്ലി സൈ​മ​ണ്ട്സ്​ റാ​ങ്കി​ങ്ങി​നാ​യി അ​ടി​സ്​​ഥാ​ന​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ടീ​ച്ചി​ങ്, റി​സ​ർ​ച്, സി​റ്റ്വേ​ഷ​ൻ​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഔ​ട്ട്​​ലു​ക്, ഇ​ൻ​ഡ​സ്​​ട്രി ഇ​ൻ​കം എ​ന്നി​വ​യാ​ണ് ടൈം​സ്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ മി​ക​ച്ച യു​വ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്.ഈ​യ​ടു​ത്താ​യി വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര പ​ദ​വി​ക​ളും മി​ക​ച്ച റാ​ങ്കി​ങ്ങു​ക​ളു​മാ​ണ് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും നേ​ട്ട​ങ്ങ​ളി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും പ്ര​സി​ഡ​ൻ​റ് ഡോ. ​ഹ​സ​ൻ ബി​ൻ ദി​ർ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Universityglobal recognition
Next Story