വൻവികസനത്തിലേക്ക് കണ്ണുംനട്ട് ഖത്തർ യൂനിവേഴ്സിറ്റി
text_fieldsഖത്തർ യൂനിവേഴ്സിറ്റി
ദോഹ: ഖത്തർ യൂനിവേഴ്സിറ്റി വൻവികസനത്തിലേക്ക് കുതിക്കുന്നു. യൂനിവേഴ്സിറ്റിയുടെ മുഖച്ഛായ മാറ്റുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ഖത്തർ യൂനിവേഴ്സിറ്റി അഡിമിനിസ്േട്രഷൻ ആൻഡ് ഫൈനാൻഷ്യൻ വിഭാഗം വൈസ് പ്രസിഡൻറ് ഡോ. ഖാലിദ് അൽ ഖാതിർ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലായി നിരവധി പദ്ധതികളാണ് ഖത്തർ യൂനിവേഴ്സിറ്റിയിൽ നടപ്പാക്കിയത്. അടുത്ത വർഷത്തോടെ എജുക്കേഷൻ കോളജ്, ലോ കോളജ്, സ്റ്റുഡൻറ് അഫയേഴ്സ് തുടങ്ങിയവ ഉൾപ്പെടുന്ന ഒരുകൂട്ടം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകും. ഖത്തർ യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ അക്കാദമിക് റിസർച് കെട്ടിടങ്ങൾ, സയൻറിഫിക് ലബോറട്ടറികൾ, റിക്രിയേഷൻ സൗകര്യങ്ങൾ എന്നിവയുടെയെല്ലാം മാറ്റങ്ങൾക്കും ആധുനികവത്കരണത്തിനും ഖത്തർ യൂനിവേഴ്സിറ്റി കാമ്പസ് സാക്ഷ്യം വഹിച്ചിരുന്നു. ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ വികസന പദ്ധതികൾ നടപ്പാക്കാനാണ് ആസൂത്രണം ചെയ്യുന്നത്.
ഖത്തർ യൂനിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഭാഗമായി നേരത്തേ സ്പോർട്സ് ആൻഡ് ഇവൻറ്സ് കോംപ്ലക്സ് പദ്ധതി നടപ്പാക്കിയിരുന്നു. സർവകലാശാലയുടെ പ്രധാന കായിക സൗകര്യങ്ങളിലൊന്നാണിത്. ഫാർമസി കോളജിനും മെഡിക്കൽ സ്പെഷാലിറ്റികൾക്കുമായി നിർമിച്ച ഇബ്ൻ അൽ ബിതാർ പദ്ധതിയും പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു. കൂടാതെ 10 റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകൾ ഉൾപ്പെടുന്ന യൂനിവേഴ്സിറ്റിയുടെ ഹൗസിങ് കോംപ്ലക്സും നേരത്തേ പൂർത്തിയായ പ്രധാന പദ്ധതികളിലാന്നായിരുെന്നന്ന് അദ്ദേഹം വിശദീകരിച്ചു.
യൂനിവേഴ്സിറ്റി ക്ലബ് കെട്ടിടം നിർമാണം ഇതിനകം പൂർത്തിയായി. സെപ്റ്റംബറിൽ ഇത് തുറന്നുകൊടുക്കും. യൂനിവേഴ്സിറ്റി ഹൗസിങ് കെട്ടിടങ്ങൾ പൂർണാർഥത്തിൽ ഉടൻ പ്രവർത്തന സജ്ജമാകും. എൻജിനീയറിങ് കെട്ടിടം, മെഡിസിൻ കോളജ് കെട്ടിടം എന്നിവയുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേട്ടങ്ങളിൽ മുന്നേറുന്ന യൂനിവേഴ്സിറ്റി, വിദേശത്ത് കാമ്പസുകൾ തുറക്കും
ഖത്തറിെൻറ അഭിമാനമായ ഖത്തർ യൂനിവേഴ്സിറ്റി നേട്ടങ്ങളുടെ നെറുകയിൽ. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ ക്വാകരെല്ലി സൈമണ്ട്സ് (ക്യു എസ്) 2021 പുറത്തിറക്കിയ മികച്ച ഇളംതലമുറ അന്താരാഷ്ട്ര സർവകലാശാലകളുടെ പട്ടികയിൽ 21ാം റാങ്ക് ഈയിടെയാണ് യൂനിവേഴ്സിറ്റി നേടിയത്. മുൻവർഷത്തെ റാങ്കിങ്ങിൽനിന്നും 10 സ്ഥാനങ്ങൾ മുന്നോട്ടു കയറിയാണിത്. ടൈംസ് ഹയർ എജുക്കേഷൻ യങ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഖത്തർ യൂനിവേഴ്സിറ്റി 73ാം റാങ്കിലെത്തിയിട്ടുണ്ട്. നേരത്തേ 79ാം റാങ്കിങ്ങിലിലായിരുന്നു യൂനിവേഴ്സിറ്റി.
അന്തർദേശീയ തലത്തിൽ 50 വയസ്സിന് താഴെയുള്ള സർവകലാശാലകളുടെ പട്ടികകളിലാണ് ഖത്തർ യൂനിവേഴ്സിറ്റി അംഗീകാരം നേടിയിരിക്കുന്നത്. അക്കാദമിക് റെപ്യൂട്ടേഷൻ, എംപ്ലോയർ റെപ്യൂട്ടേഷൻ, റിസർച്, ഫാക്കൽറ്റി സ്റ്റുഡൻഡ് അനുപാതം, അന്തർദേശീയ വിദ്യാർഥികൾ, അന്തർദേശീയ ഫാക്കൽറ്റികൾ എന്നീ മാനദണ്ഡങ്ങളാണ് ക്വാകരെല്ലി സൈമണ്ട്സ് റാങ്കിങ്ങിനായി അടിസ്ഥാനമാക്കിയത്. ടീച്ചിങ്, റിസർച്, സിറ്റേഷൻസ്, ഇൻറർനാഷനൽ ഔട്ട്ലുക്, ഇൻഡസ്ട്രി ഇൻകം എന്നിവയാണ് ടൈംസ് ഹയർ എജുക്കേഷൻ മികച്ച യുവ യൂനിവേഴ്സിറ്റികൾ നിർണയിക്കുന്നതിൽ മാനദണ്ഡമാക്കിയത്.
ഈയടുത്തായി വിവിധ അന്താരാഷ്ട്ര പദവികളും മികച്ച റാങ്കിങ്ങുകളുമാണ് ഖത്തർ യൂനിവേഴ്സിറ്റി സ്വന്തമാക്കിയിരിക്കുന്നതെന്നും നേട്ടങ്ങളിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും പ്രസിഡൻറ് ഡോ. ഹസൻ ബിൻ ദിർഹം പറയുന്നു.
ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി 2021 റാങ്കിങ്ങിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും അന്താരാഷ്ട്രതലത്തിൽ 245ാം സ്ഥാനത്തും ഖത്തർ യൂനിവേഴ്സിറ്റി എത്തിയിരുന്നു. ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ 52ാം സ്ഥാനവും ഖത്തർ യൂനിവേഴ്സിറ്റി സ്വന്തമാക്കിയിരുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ കാമ്പസുകൾ തുറക്കാനും ഖത്തർ യൂനിവേഴ്സിറ്റി പദ്ധതിയിടുന്നുണ്ട്. ഖത്തറിൻെറ തനത് പാരമ്പര്യത്തിനും പൈതൃകത്തിനും സ്വത്വത്തിനും അറബ്, ഇസ്ലാമിക മൂല്യങ്ങൾക്കും ഉൗന്നൽ നൽകിയാണ് യൂനിവേഴ്സിറ്റി മുന്നോട്ടുപോകുന്നത്. യൂനിവേഴ്സിറ്റി അധ്യാപകർക്കിടയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിനും പദ്ധതി പുരോഗമിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.