Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ച നാ​നോ​ സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ച നാ​നോ​ സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പി​ച്ചു
cancel
camera_alt

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി

ദോഹ: ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ കു​തി​പ്പു​മാ​യി ഖ​ത്ത​ർ. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച നാ​നോ​സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച ക്യു​ബ്സാ​റ്റ് 1 (QUbeSat-1) ആ​ണ് വി​ക്ഷേ​പി​ച്ച​ത്. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ശാ​സ്ത്ര-​വി​ദ്യാ​ഭ്യാ​സ നേ​ട്ട​മാ​ണി​ത്.

ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, വി​ക​സ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളെ​യും ഗ​വേ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന​താ​ണ് ക്യു​ബ്സാ​റ്റ് 1 പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 36 ബി​​രു​ദ, ബി​രു​​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളും എ​ട്ട് അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് വി​ക്ഷേ​പ​ണ​ത്തി​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ഗ​വേ​ഷ​ണ മി​ക​വ്, ബ​ഹി​രാ​കാ​ശ ശാ​സ്ത്ര പു​രോ​ഗ​തി തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സ്റ്റി​യു​ടെ ന​ട​ത്തി​യ സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണി​ത്. ഒ​രു ഇ​മേ​ജി​ങ് പേ​ലോ​ഡ് കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഭൂ​മി നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് നാ​നോ​സാ​റ്റ​ലൈ​റ്റി​ന്റെ പ്രാ​ഥ​മി​ക ദൗ​ത്യം.

2012 മു​ത​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത നാ​നോ​സാ​റ്റ​ലൈ​റ്റ്, വി​ദ്യാ​ർ​ഥി -വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ​യും ഗ​വേ​ഷ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​കാ​ല ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

2020 മു​ത​ൽ 2025 വ​രെ ഖ​ത്ത​ർ റി​സ​ർ​ച്ച് ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ (ക്യു.​ആ​ർ.​ഡി.​ഐ) ധ​ന​സ​ഹാ​യ​വും പി​ന്തു​ണ​യും ഈ ​വി​ക്ഷേ​പ​ണ​ത്തി​നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് നാ​നോ​സാ​റ്റ​ലൈ​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ട്ട​ത്. നി​ർ​മാ​ണം, പ​രീ​ക്ഷ​ണം, വി​ക്ഷേ​പ​ണം തു​ട​ങ്ങി​യ ഘ​ട്ട​ങ്ങ​ളി​ൽ സു​ഹൈ​ൽ​സാ​റ്റു​മാ​യു​ള്ള ഫ​ണ്ടി​ങ് ക​രാ​ർ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar universitylaunchedQatar Newsgulf news malayalam
News Summary - Qatar University-developed nanosatellite launched
Next Story