Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ബി​രു​ദ​ദാ​നം; അ​മീ​റി​ൽ നി​ന്നും മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി മി​ടു​ക്ക​ർ

text_fields
bookmark_border
qatar university
cancel
camera_alt

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഉ​ന്ന​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 46ാമ​ത് ബാ​ച്ചി​ന്റെ ബി​രു​ദ​ദാ​നം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ർ​വ​ഹി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി സ്​​പോ​ർ​ട്സ് ആ​ൻ​ഡ് ഇ​വ​ന്റ്സ് കോം​പ്ല​ക്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച വി​ജ​യ​ത്തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 107 പേ​ർ അ​മീ​റി​ൽ​നി​ന്നും ബി​രു​ദം ഏ​റ്റു​വാ​ങ്ങി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 767 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ന്ന​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​ഹ​സ​ൻ ബി​ൻ റാ​ഷി​ദ് അ​ൽ ദി​ർ​ഹം മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ ദാ​നം നി​ർ​വ​ഹി​ച്ചു. ശൂ​റാ കൗ​ൺ​സി​ൽ ​സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, യൂ​നി​വേ​ഴ്സി​റ്റി ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗ​ങ്ങ​ൾ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 13 വ​രെ തു​ട​രും. വ​നി​താ ബി​രു​ദ​ധാ​രി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് ചൊ​വ്വാ​ഴ്ച ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ സു​ഹൈ​ൽ ആ​ൽ​ഥാ​നി നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​മീ​റി​ന്റെ പ​ത്നി ബി​രു​ദ​ദാ​നം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar universityConvocation
News Summary - Qatar University convocation- students received medal from Amir
Next Story