വ്യാജ പ്രചാരണങ്ങൾക്കെതിരെ ഖത്തർ യൂനിവേഴ്സിറ്റി
text_fieldsദോഹ: ഖത്തർ യൂനിവേഴ്സിറ്റിയുടെ പേരിൽ വ്യാജ ലിങ്കുകളോ പരസ്യങ്ങളോ പ്രചരിപ്പിക്കുന്നിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. വിവര സ്രോതസ്സുകൾ പരിശോധിക്കണമെന്നും കൃത്യത ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. യൂനിവേഴ്സിറ്റി വാർത്തകൾ, തീരുമാനങ്ങൾ, സേവനങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക് യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും ഡിജിറ്റൽ അക്കൗണ്ടുകളും മാത്രം ആശ്രയിക്കണം. അഡ്മിഷൻ, സ്കോളർഷിപ്പുകൾ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

