Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആഗോള ഒാൺലൈൻ...

ആഗോള ഒാൺലൈൻ മത്സരവുമായി ഖത്തർ യൂനിവേഴ്സിറ്റി

text_fields
bookmark_border
ആഗോള ഒാൺലൈൻ മത്സരവുമായി ഖത്തർ യൂനിവേഴ്സിറ്റി
cancel

ദോഹ: കോവിഡ്–19 പശ്ചാത്തലമാക്കി ആഗോള വെർച്വൽ ഡിസൈൻ ആൻഡ് ഇന്നവേഷൻ മത്സരങ്ങളുമായി ഖത്തർ യൂനിവേഴ്സിറ്റി രംഗത് ത്. റീ–എഞ്ചിനീയർ ദി ഫ്യൂച്ചർ ഓഫ് ഹെൽത്ത് കെയർ ആൻഡ് ഇംപ്രൂവ് ലൈവ്സ്​–ഡിസൈൻ വിത് ഇംപാക്ട് എന്ന പ്രമേയത്തിലൂന്നി ഖത്തർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജാണ് രംഗത്ത് വന്നിരിക്കുന്നത്.കോവിഡ്–19 ഇതിനകം തന്നെ നൂറുകോടിയിലേറെ ആളുകളെ ശാരീരികമായും സാമ്പത്തികമായും മാനസികമായും ബാധിച്ച് കഴിഞ്ഞ സാഹചര്യത്തിൽ കൊറോണ വൈറസ്​ വ്യാപനം കുറക്കുന്നതിനുള്ള സംഭാവന ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ് മത്സരം. ഐക്യരാഷ്​ട്രസഭയുടെ സുസ്​ഥിര വികസന ലക്ഷ്യമായ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയെന്നതിലേക്ക് സംഭാവന ചെയ്യുകയെന്നതും ഇതി​െൻറ ഉദ്ദേശ്യമാണെന്നും എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ. ഖാലിദ് കമാൽ നാജി പറഞ്ഞു.


ആഗോള ആരോഗ്യ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ നൂതന സംവിധാനങ്ങളുപയോഗിച്ചുള്ള രൂപരേഖ തയ്യാറാക്കുകയാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്​. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്​ടികൾ അന്താരാഷ്​ട്ര പ്രദർശനത്തിൽ പ്രദർശിപ്പിക്കുമെന്നും ഡോ. നാജി വിശദീകരിച്ചു.
ലോകത്തുള്ള ഓരോ രോഗിക്കും പിന്തുണ നൽകാനും രക്ഷപ്പെടുത്താനും ഉതകുന്ന തരത്തിലുള്ള രൂപരേഖയാണ്​ മൽസരത്തിനായി അയക്കേണ്ടത്​.കോവിഡ്–19നെ പ്രതിരോധിക്കുന്നതിനുള്ള പരിസ്​ഥിതി രൂപപ്പെടുത്തുകയാണ് ഇത് ചെയ്യുന്നതെന്നും എഞ്ചിനീയറിംഗ് കോളേജ് അസോ. ഡീൻ െപ്രാഫ. അബ്​ദുൽ മാജിദ് ഹമൂദ പറഞ്ഞു. എമർജൻസി ഡിസ്​പാച്ച്, റിമോട്ട് ഹെൽത്ത് കെയർ, ക്രൗഡ് മാനേജ്മ​െൻറ്, സെൻസ്​, ഡീപ് ഡാറ്റ അനലൈസിസ്​, സെക്യൂരിറ്റി ഓഫ് സൈബർ അസറ്റ്സ്​, ഔട്ട്റീച്ച് ടു ഇൻസ്​പൈർ കമ്മ്യൂണിറ്റിസ്​ തുടങ്ങി കോവിഡ്–19മായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന മൊബൈൽ ആപ്പുകളടക്കമുള്ളവ മത്സരത്തിലേക്ക് പരിഗണിക്കപ്പെടും. ജൂൺ 25 ആണ് സൃഷ്​ടികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി. ആഗസ്​റ്റ് 20ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. സെപ്തംബർ 24ന് വിജയികളെ പ്രഖ്യാപിക്കുകയും ഒക്ടോബർ 20ന് സംഘടിപ്പിക്കുന്ന ആഗോള വെർച്വൽ എക്സിബിഷനിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar univercity
News Summary - qatar univercity-qatar-gulf news
Next Story