കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇല്ലെങ്കിലും ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാം
text_fieldsദോഹ: ആഗസ്റ്റ് ഒന്നുമുതൽ ഖത്തറിലേക്ക് വിമാനങ്ങൾ അനുവദിക്കാനിരിക്കെ കോവിഡ്ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തുവിട്ടു. എന്നാൽ ഇതിൽ ഇന്ത്യ ഇല്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ വിലയിരുത്തി ഈ പട്ടിക പുതുക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലെ പട്ടികയിൽ ഇന്ത്യ ഇല്ലെങ്കിലും ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങിയെത്തുന്നതിന് തടസമില്ല.
ഇന്ത്യക്കാർ ചെയ്യേണ്ടത്:
1. അക്രഡിറ്റഡ് കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇത് യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ളതാകണം
2. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് വേണം. ഇതിൽ ആദ്യം മഞ്ഞ നിറം കാണിക്കും
3. ഖത്തറിലെത്തിയാൽ ഒരാഴ്ച ഹോം ക്വാറൻറീൻ
4. ആറാം ദിനം കോവിഡ് പരിശോധന. പോസിറ്റീവ് ആണെങ്കിൽ ഐസോലേഷനിലേക്ക്. നെഗറ്റീവ് ആണെങ്കിൽ ഇഹ് തിറാസ് ആപ്പിൽ പച്ച നിറം തെളിയും.
5. അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ് സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം
6. ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ആറാംദിനം കോവിഡ് പരിശോധന. പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിലേക്ക്. നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ച വീണ്ടും ഹോം ക്വാറൻറീൻ. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും
ആദ്യപട്ടികയിലുള്ള രാജ്യങ്ങൾ
ബ്രൂണെ ദാറുസ്സലാം, വിയറ്റ്നാം, ചൈന, തായ്ലൻഡ്, മലേഷ്യ, ന്യൂസിലാൻഡ്, മാൾട്ട, ഫിൻലൻഡ്, ഹങ്കറി, ദക്ഷിണ കൊറിയ, എസ്തോണിയ, നോർവേ, ലിത്വാനിയ, ലാത്വിയ, ജപ്പാൻ, സൈപ്രസ്, ഇറ്റലി, ഗ്രീസ്, അയർലൻഡ്, സ്ലോവാക്യ, ഡെൻമാർക്ക്, നെതർലാൻഡ്സ്, ജർമനി, മൊറോക്കോ, പോളണ്ട്, ഫ്രാൻസ്, ആസ്േത്രലിയ, കാനഡ, സ്ലോവേനിയ, ബെൽജിയം, ബ്രിട്ടൻ, ചെക്ക് റിപ്പബ്ലിക്, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, അൾജീരിയ, തുർക്കി, ഐസ്ലൻഡ്, സ്പെയിൻ, െക്രായേഷ്യ, അൻഡോറ എന്നീ നാൽപത് രാജ്യങ്ങളാണ് ഖത്തർ പുറത്തുവിട്ട ആദ്യരാജ്യങ്ങളുെട പട്ടികയിലുള്ളത്.
പ്രവാസികൾ മടങ്ങിെയത്താൻ റിട്ടേൺ പെർമിറ്റ് എടുക്കണം
ആഗസ്റ്റ് ഒന്ന് മുതൽ ഖത്തറിലേക്ക് പ്രവാസികൾക്ക് മടങ്ങിയെത്താൻ കഴിയും. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമായിരിക്കും. ഇവർ Qatar Portal വെബ്സൈറ്റ് വഴി റിട്ടേൺ പെർമിറ്റ് എടുക്കണം. വിവിധ സർക്കാർ, അർധസർക്കാർ മേഖലയിലുള്ളവർ, മാനുഷിക പരിഗണനയുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്കായിരിക്കും ആദ്യം മുൻതൂക്കം ലഭിക്കുക. സ്വകാര്യമേഖലയിലെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ് തൊഴിലുടമ വഹിക്കണം. ഗാർഹികതൊഴിലാളികളുടെ കാര്യത്തിലും ഇതേ വ്യവസ്ഥ ബാധകമാണ്. ഇത് വലിയ തുക ആയിരിക്കില്ല. എൻട്രി പെർമിറ്റ് കിട്ടിയതിന് ശേഷമായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
