ഖത്തർ ട്രാവൽ മാർട്ടിന് തുടക്കം
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ട്രാവൽ, ടൂറിസം സ്ഥാപനങ്ങളും സ്പോർട്സ്, മെഡിക്കൽ ഏജൻസികളും പങ്കെടുക്കുന്ന രണ്ടാമത് ഖത്തർ ട്രാവൽ മാർട്ടിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം ബുധനാഴ്ച സമാപിക്കും. ദിവസവും രാവിലെ പത്ത് മുതൽ ഏഴു മണിവരെയാണ് പ്രദർശനം. ലോകത്തിലെ ട്രാവൽ, ടൂറിസം മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുകയും വിദഗ്ധർ പങ്കെടുക്കുകയും ചെയ്യുന്ന മേളയിൽ ഒമ്പതിനായിരത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ ടൂറിസം വികസനത്തെ പിന്തുണക്കുന്നതിന്റെ ഭാഗം കൂടിയാണ് പ്രദർശനം.