Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച്​ ഖ​ത്ത​ർ ടൂ​റി​സം റോ​ഡ്​ ഷോ

text_fields
bookmark_border
Qatar Tourism Road Show
cancel
camera_alt

ഖ​ത്ത​ർ ടൂ​റി​സം ചൈ​ന​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നി​ന്ന്

ദോ​ഹ: ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക്​ മു​ന്നി​ൽ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട്​ കാ​ത്തി​രി​പ്പി​ലാ​ണ്​ ഖ​ത്ത​ർ. വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി ഖ​ത്ത​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യും സാം​സ്​​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ അ​റി​യി​ച്ചും ഖ​ത്ത​ർ ടൂ​റി​സം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചൈ​ന​യി​ലെ നാ​ല്​ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ റോ​ഡ്​ ഷോ ​പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഖ​ത്ത​ർ ടൂ​റി​സം അ​റി​യി​ച്ചു.

മാ​ർ​ച്ച്​ 27 മു​ത​ൽ 31 വ​രെ തീ​യ​തി​ക​ളി​ലാ​യി ഷെ​ൻ​സെ​ൻ, ഗ്വാ​ങ്​​ചോ, ഷാ​ങ്​​ഹാ​യ്, ബെ​യ്​​ജി​ങ്​ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ഖ​ത്ത​ർ ടൂ​റി​സം റോ​ഡ്​ ഷോ ​ന​ട​ത്തി​യ​ത്. ഖ​ത്ത​റി​ന്‍റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും ആ​ധു​നി​ക രീ​തി​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളും, വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും, ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു റോ​ഡ്​ ഷോ. ​

ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, പ്രാ​ദേ​ശി​ക ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ 200 ഓ​ളം വി​ദ​ഗ്​​ധ​ർ​ക്കാ​യി ഖ​ത്ത​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​ർ എ​യ​ർ​വേ​സ്, ദോ​ഹ​യി​ൽ നി​ന്നു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്ന റോ​ഡ്​ ഷോ. ജ​ന​സം​ഖ്യ​യി​ലും സാ​മ്പ​ത്തി​ക ക​രു​ത്തി​ലും മു​ൻ​നി​ര​യി​ലു​ള്ള ചൈ​നീ​സ്​ ജ​ന​ത​യു​ടെ പു​തി​യ ​വി​നോ​ദ സ​ഞ്ചാ​ര​പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഖ​ത്ത​ർ ടൂ​റി​സം നേ​തൃ​ത്വ​ത്തി​ൽ ചൈ​ന​യി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. സെ​മി​നാ​റു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യും ​ഫി​ഫ ലോ​ക​ക​പ്പ്​ വേ​ള​യി​ൽ ദേ​ശീ​യ ചാ​ന​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും വി​വി​ധ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar TourismRoad ShowChinese tourists
News Summary - Qatar Tourism Road Show attracts Chinese tourists
Next Story