ഖത്തർ ടൂറിസം അവാർഡ് ചുരുക്കപ്പട്ടിക പുറത്തുവിട്ടു; പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം
text_fieldsദോഹ: വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ച് ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന നാലാമത് അവാർഡിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. 276 നോമിനേഷനുകളാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏഴ് പ്രധാന വിഭാഗങ്ങളിലായി 35 സബ്കാറ്റഗറികളിൽ നിന്ന് 1,623ലധികം അപേക്ഷകളാണ് ആകെ ലഭിച്ചത്.
വിജയികളെ തിരഞ്ഞെടുക്കുന്നതിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം. ഒക്ടോബർ 5 മുതൽ 12 വരെ സ്വദേശികൾക്കും സന്ദർശകർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്കായി വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചക്ക് നൽകിയ സംഭാവനകളെയും സന്ദർശകർക്കും താമസക്കാർക്കും നൽകിയ മികച്ച സേവനങ്ങളെയും പരിഗണിച്ചാണ് അവാർഡ് നൽകുക. അവാർഡ് ദാന ചടങ്ങ് നവംബർ 23ന് നടക്കും.
ടൂറിസം രംഗത്തെ മികച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക, സേവനങ്ങളിലെ മികവും നൂതന ആശയങ്ങളും വളർത്തുക, രാജ്യത്തിന്റെ ടൂറിസം വികസനത്തിന് പങ്കാളികളായവരുടെ നേട്ടങ്ങൾ അംഗീകരിക്കുക എന്നിവയാണ് ഈ പുരസ്കാരത്തിലൂടെ ഖത്തർ ടൂറിസം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

