Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിനോദസഞ്ചാര ബന്ധം...

വിനോദസഞ്ചാര ബന്ധം വിപുലമാക്കാൻ  ഖത്തർ ടൂറിസം അതോറിറ്റി ഒമാനിൽ

text_fields
bookmark_border
ദോഹ: വിനോദസഞ്ചാരമേഖലയിൽ ഒമാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ഖത്തർ ടൂറിസം അതോറിറ്റിയിലെ മുതിർന്ന പ്രതിനിധികൾ ഒമാനിലെത്തി. വിസിറ്റർ സോഴ്സ്​ മാർക്കറ്റ് വൈവിധ്യവൽകരിക്കുന്നതിനുള്ള ഖത്തർ ശ്രമങ്ങളുടെ ഭാഗമായാണ് ഒമാൻ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് ഖത്തറും ഒമാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 
ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ​െഡവലപ്മ​െൻറ് ഓഫീസർ ഹസൻ അൽ ഇബ്രാഹിമി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഒമാനിലെത്തിയത്. 
ക്യൂ.ടി.എ പ്ലാനിങ് ക്വാളിറ്റി ഡയറക്ടർ നാസർ അൽ മസ്​ലമാനി, ഷെയേഡ് സർവീസ്​ ഡയറക്ടർ ഉമർ അൽ ജാബിർ, എക്സിബിഷൻ ഡയറക്ടർ അഹ്മദ് അൽ ഉബൈദലി തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒമാൻ ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി മഇത ബിൻത് സൈഫ് അൽ മഹ്റൂഖിയുമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ ടൂറിസം അതോറിറ്റി സംഘം, ഒമാൻ ടൂറിസം ഡവലപ്മ​െൻറ് കമ്പനി, ഒമാൻ കൺവെൻഷൻ ബ്യൂറോ, ഒമാൻ എക്സിബിഷൻ, കൺവെൻഷൻ സ​െൻറർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. 
മൂന്ന് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെ  ഒമാനി ടൂർ ഓപറേറ്റർമാർക്കുള്ള ഖത്തറി​െൻറ ഏറ്റവും പുതിയ ഓഫറുകൾ സംബന്ധിച്ച് ക്യൂ.ടി.എയുടെ സ്വകാര്യമേഖലാ പങ്കാളികളുടെ പ്രത്യേക റോഡ്ഷോയും നടന്നു. ഒമാൻ ടൂറിസം സ്​ട്രാറ്റജി 2040ഉം ഖത്തർ നാഷണൽ ടൂറിസം സെക്ടർ സ്​ട്രാറ്റജി 2030ഉം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും അനുഭവങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തിരുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsqatar tourismgulfnews
News Summary - qatar tourism authority in oman-oman-gulfnews
Next Story