ഖത്തറിൽ ഇന്നറിയാൻ
text_fieldsഐ.സി.സിയിൽ ലോക പരിസ്ഥിതി ദിനാചരണം
- ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഐ.സി.സി യൂത്ത് വിങ്ങുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐ.സി.സി അശോക ഹാളിൽ നടക്കും.
ഇന്ത്യൻ അംബാസഡർ വിപുൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പങ്കിനെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ദിനാചരണ ചടങ്ങുകളിലേക്ക് ഖത്തറിലെ മുഴുവൻ ഇന്ത്യൻ പ്രവാസി സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.
"റിപ്പിൾസ് ഓഫ് ലവ്' ചിത്രപ്രദർശനം ഇന്നും നാളെയും
ദോഹ: ജലച്ചായക്കൂട്ടുകളാൽ തീർത്ത മനോഹര ചിത്രങ്ങളൊരുക്കി സി.എ നീത ജോളിയും മകൻ ജെഫ്രിയും വരച്ചുതീർത്ത പെയിന്റിങ്ങുകളുടെ എക്സിബിഷൻ 'റിപ്പിൾസ് ഓഫ് ലവ്' വെള്ളി, ശനി ദിവസങ്ങളിൽ ലുസൈൽ ആർട്ട് ഫാക്ടറിയിൽ നടക്കും. കലയെ നെഞ്ചേറ്റുന്ന പ്രവാസികൾക്കായി അമ്മയും മകനും ചേർന്നാണ് വേറിട്ടൊരു ചിത്രപ്രദർശനം ഒരുക്കുന്നത്. വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു മണി വരെ പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.
ഐ.സി.ബി.എഫ് ബ്ലഡ് -പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ്
ദോഹ: ഐ.സി.ബി.എഫ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്ലഡ് -പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ മുഖ്യാതിഥിയായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

