അനധികൃത വിൽപ്പന; 150 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsദോഹ: എക്സൈസ് -നികുതി നിയമങ്ങൾ പാലിക്കാതെ വിൽപ്പന നടത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 150 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ അംഗീകൃത നികുതി സ്റ്റാമ്പുകളില്ലാതെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, അനുമതിയില്ലാത്ത എക്സൈസ് ചരക്കുകൾ കൈവശം വെക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വ്യാപാരവും നികുതി വെട്ടിപ്പും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ജനറൽ ടാക്സ് അതോറിറ്റിയുടെ ആന്റി -ടാക്സ് ഇവേഷൻ ടീം ആവശ്യമായ നടപടികൾ സ്വീകരിച്ചു. വാണിജ്യ സ്ഥാപനങ്ങളും ഇറക്കുമതി ചെയ്യുന്നവരും നികുതി നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ജനറൽ ടാക്സ് അതോറിറ്റി ആവശ്യപ്പെട്ടു.

