വാക്സിനില്ലാത്തവർക്ക് വാക്സിനായി ഖത്തർ
text_fieldsഅത്ലറ്റുകൾക്ക് വാക്സിനേഷൻ നൽകുന്നു
ദോഹ: ലോകരാജ്യങ്ങളിലേക്ക് ഖത്തർ നീട്ടുന്ന കാരുണ്യത്തിൻെറ കരങ്ങൾക്ക് അറ്റമില്ല. കോവിഡ് കാലത്ത് ദരിദ്ര രാജ്യങ്ങൾക്ക് മരുന്നും വാക്സിനും ഭക്ഷണവും ആശുപത്രി സംവിധാനങ്ങളും കൊണ്ട് രക്ഷകരാവുന്ന ഖത്തർ, ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്സിന് പുറപ്പെടുന്ന അത്ലറ്റുകൾക്ക് തങ്ങളുടെ ചിറകുകൾ വിരിച്ചിരിക്കുന്നു. സ്വന്തം രാജ്യങ്ങളിൽ കോവിഡ് വാക്സിൻ ലഭ്യമല്ലാത്തത് കാരണം ഒളിമ്പിക്സ് പങ്കാളിത്തം ഭീഷണിയിലായ അത്ലറ്റുകൾക്കും നാട്ടിൽനിന്ന് നേരത്തേ പുറപ്പെട്ടതു കാരണം വാക്സിൽ ലഭ്യമല്ലാത്തവർക്കും പ്രതിരോധ മരുന്നുകൾ നൽകിയാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റി ഇക്കുറി ഞെട്ടിച്ചത്.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമായി (ഐ.ഒ.സി) സഹകരിച്ച്, റുവാണ്ടയിലും ഖത്തറിലുമായാണ് വാക്സിനേഷൻ സെൻററുകൾ ആരംഭിച്ചത്. ഒളിമ്പിക്സിനും പാരാലിമ്പിക്സിനുമുള്ള വിവിധ രാജ്യങ്ങളിലെ അത്ലറ്റുകൾ ഇവിടങ്ങളിലെ സെൻററുകളിൽ നിന്നും രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. ലോകശ്രദ്ധ നേടിയ ഖത്തറിൻെറ ഇടപെടൽ, കഴിഞ്ഞ ദിവസത്തോടെ വിജയകരമായി പര്യവസാനിക്കുകയും ചെയ്തു.
ആഫ്രിക്ക, തെക്കൻ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളാണ് ഖത്തറിലും റുവാണ്ടയിലുമെത്തി വാക്സിനേഷൻ സ്വീകരിച്ചത്. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും ഐ.ഒ.സിയും കൈകോർത്ത പരിപാടിയിേലക്ക് പിന്നീട് വിവിധ രാജ്യങ്ങളും സഹകരിച്ചു. ഫൈസർ വാക്സിനുകളാണ് അത്ലറ്റുകൾക്ക് നൽകിയത്. സൗജന്യ സേവനവുമായി ഖത്തർ എയർവേസും പങ്കാളിയായി. ഖത്തർ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഹമദ് ഇൻറർ നാഷനൽ എയർപോർട്ട് എന്നിവരുമായി സഹകരിച്ചാണ് ദോഹയിൽ വാക്സിനേഷൻ നടന്നത്. നേരത്തേ അഭയാർഥി ഒളിമ്പിക് ടീമിന് പരിശീലനത്തിനുള്ള അവസരമൊരുക്കിയും ഖത്തർ ഒളിമ്പിക് കമ്മിറ്റി.
വിയറ്റ്നാമിലേക്ക് 20 ലക്ഷം ഡോസ് വാക്സിനെത്തിച്ച് ഖത്തർ എയർവേസ്
ദോഹ: കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വിയറ്റ്നാമിലേക്ക് കോവിഡ് വാക്സിനുകളെത്തിച്ച് ഖത്തർ എയർവേസ് കാർഗോ. ഇതുവരെ 20 ലക്ഷത്തിലധികം കോവിഡ് വാക്സിൻ വിയറ്റ്നാമിലെത്തിച്ചതായി കമ്പനി അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി അമേരിക്ക വിയറ്റ്നാമിന് സംഭാവനയായി നൽകിയ മോഡേണ വാക്സിനാണ് ഖത്തർ എയർവേസ് കാർഗോ എത്തിച്ചത്. ഇതിന് മുമ്പും ഖത്തർ എയർവേസ് കാർഗോ വാക്സിൻ ഷിപ്മെൻറ് വിയറ്റ്നാമിലെത്തിച്ചിരുന്നതായും ലോകത്തുടനീളം വാക്സിനെത്തിക്കുന്നതിലും രോഗപ്രതിരോധം ഉൗർജിതമാക്കുന്നതിലും കമ്പനി വഹിക്കുന്ന പങ്ക് വലുതാണെന്ന് ഖത്തർ എയർവേസ് കാർഗോ വ്യക്തമാക്കി. വിയറ്റ്നാമിൽ ഈയിടെയായി കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. നിരവധി പുതിയ രോഗികളും മരണങ്ങളുമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് ഖത്തർ എയർവേസ് കാർഗോയുടെ പ്രവർത്തനം.
ഈയിടെ ഫാർമ ഡോട്ട് എയ്റോയിൽ ഖത്തർ എയർവേസ് കാർഗോ അംഗത്വം നേടിയത് വാർത്തയായിരുന്നു. ആഗോളാടിസ്ഥാനത്തിൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുകയെന്ന ഫാർമ ഡോട്ട് എയറോയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ അംഗത്വം നേടിയതോടെ ഖത്തർ എയർവേസ് വലിയ പങ്കുവഹിക്കും. അംഗത്വം നേടിയതിനു പിന്നാലെ ഫാർമ ഡോട്ട് എയറോയുടെ ബോർഡ് യോഗങ്ങളിലും ഖത്തർ എയർവേസ് കാർഗോ പങ്കെടുക്കുകയും ഈ മേഖലയിലെ തങ്ങളുടെ പരിചയ സമ്പത്ത് വ്യക്തമാക്കുകയും ചെയ്യും.ദോഹ: കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വിയറ്റ്നാമിലേക്ക് കോവിഡ് വാക്സിനുകളെത്തിച്ച് ഖത്തർ എയർവേസ് കാർഗോ. ഇതുവരെ 20 ലക്ഷത്തിലധികം കോവിഡ് വാക്സിൻ വിയറ്റ്നാമിലെത്തിച്ചതായി കമ്പനി അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി അമേരിക്ക വിയറ്റ്നാമിന് സംഭാവനയായി നൽകിയ മോഡേണ വാക്സിനാണ് ഖത്തർ എയർവേസ് കാർഗോ എത്തിച്ചത്. ഇതിന് മുമ്പും ഖത്തർ എയർവേസ് കാർഗോ വാക്സിൻ ഷിപ്മെൻറ് വിയറ്റ്നാമിലെത്തിച്ചിരുന്നതായും ലോകത്തുടനീളം വാക്സിനെത്തിക്കുന്നതിലും രോഗപ്രതിരോധം ഉൗർജിതമാക്കുന്നതിലും കമ്പനി വഹിക്കുന്ന പങ്ക് വലുതാണെന്ന് ഖത്തർ എയർവേസ് കാർഗോ വ്യക്തമാക്കി. വിയറ്റ്നാമിൽ ഈയിടെയായി കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. നിരവധി പുതിയ രോഗികളും മരണങ്ങളുമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് ഖത്തർ എയർവേസ് കാർഗോയുടെ പ്രവർത്തനം.
ഈയിടെ ഫാർമ ഡോട്ട് എയ്റോയിൽ ഖത്തർ എയർവേസ് കാർഗോ അംഗത്വം നേടിയത് വാർത്തയായിരുന്നു. ആഗോളാടിസ്ഥാനത്തിൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുകയെന്ന ഫാർമ ഡോട്ട് എയറോയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ അംഗത്വം നേടിയതോടെ ഖത്തർ എയർവേസ് വലിയ പങ്കുവഹിക്കും. അംഗത്വം നേടിയതിനു പിന്നാലെ ഫാർമ ഡോട്ട് എയറോയുടെ ബോർഡ് യോഗങ്ങളിലും ഖത്തർ എയർവേസ് കാർഗോ പങ്കെടുക്കുകയും ഈ മേഖലയിലെ തങ്ങളുടെ പരിചയ സമ്പത്ത് വ്യക്തമാക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.