യമനിൻെറ വിശപ്പകറ്റാൻ ഖത്തർ
text_fieldsഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും യു.എൻ വേൾഡ് ഫുഡ് േപ്രാഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവിഡ് ബീസ്ലിയും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: യുദ്ധം നാശം വിതച്ച യമനിൻെറ വിശപ്പടക്കാൻ ഖത്തറിൻെറ സഹായഹസ്തം. രാജ്യത്തെ ഭക്ഷ്യസുരക്ഷ മേഖല ശക്തിപ്പെടുത്തുന്നതിനായി 10 കോടി ഡോളർ സംഭാവന നൽകുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ചു. യമനിലെ മാനുഷിക ദുരന്തത്തിെൻറ വ്യാപ്തി കുറക്കാനും ഐക്യരാഷ്ട്രസഭയുടെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായും യമനിലെ ഭക്ഷ്യകമ്മി നികത്താനും ഭക്ഷ്യ സുരക്ഷക്ക് പിന്തുണ നൽകാനുമുള്ള യു.എന്നിെൻറ വേൾഡ് ഫുഡ് േപ്രാഗ്രാമിലേക്ക് ഖത്തറിെൻറ 10 കോടി ഡോളർ സംഭാവനയെത്തുമെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരത്തേ, യു.എസ് സെനറ്റർ ക്രിസ് മർഫി ഖത്തർ സന്ദർശിച്ചേപ്പാൾ യമനിലെ വിഷയം ഉയർത്തിക്കാട്ടിയിരുന്നു. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ സന്ദർശിച്ചപ്പോൾ യമനിലെ ഭക്ഷ്യ കമ്മി നികത്തുന്നതിന് ഖത്തറിൻെറ പങ്കാളിത്തം സംബന്ധിച്ച് സംസാരിച്ചിരുെന്നന്നും, ഇേപ്പാൾ 10 കോടി ഡോളർ പ്രഖ്യാപിച്ചിരിക്കുെന്നന്നും ക്രിസ് മർഫി അറിയിച്ചു.
വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളും യുദ്ധവും മൂലം മേഖലയിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായി യമൻ മാറിയിരുന്നു. കടുത്ത ഭക്ഷ്യ കമ്മിയിലേക്കും രാജ്യം എത്തി. ഖത്തറിെൻറ സംഭാവന യമനിന് ഏറെ ആശ്വാസമാകുമെന്ന് വേൾഡ് ഫുഡ് േപ്രാഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവിഡ് ബീസ്ലി പറഞ്ഞു. യമനിലെ ഭക്ഷ്യ കമ്മിയെ പ്രതിരോധിക്കുന്നതിനും ഭക്ഷ്യ സുരക്ഷ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് ഖത്തറിെൻറ വലിയ സംഭാവന ഏറെ സഹായകമാകും. യമനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സഹായത്തിന് ഖത്തർ സർക്കാറിനും ഖത്തർ ജനതക്കും നന്ദി അറിയിക്കുന്നതായും ബീസ്ലി വ്യക്തമാക്കി. യമെൻറ കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇനിയും അമാന്തിച്ച് നിൽക്കരുതെന്നും ഖത്തറിെൻറ സംഭാവന മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.