Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പി​ൽ...

ലോ​ക​ക​പ്പി​ൽ കാ​ലാ​വ​സ്​​ഥ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഖ​ത്ത​ർ

text_fields
bookmark_border
ലോ​ക​ക​പ്പി​ൽ കാ​ലാ​വ​സ്​​ഥ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഖ​ത്ത​ർ
cancel
Listen to this Article

ദോ​ഹ: ഈ ​വ​ർ​ഷാ​വ​സാ​നം ഖ​ത്ത​ർ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ കാ​ലാ​വ​സ്​​ഥ ടെ​ക്നോ​ള​ജി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നാ​ഷ​ന​ൽ വി​ഷ​ൻ 2030ന്‍റെ ച​ട്ട​ക്കൂ​ടി​ൽ​നി​ന്നു​കൊ​ണ്ട് ഈ ​വി​ഷ​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​സി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സാ​ലിം ജാ​ബി​ർ അ​ൽ ഹ​റ​മി പ​റ​ഞ്ഞു. ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലെ പ്ര​ഥ​മ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ലോ​ക​ക​പ്പി​നു​കൂ​ടി​യാ​ണ് ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്നും അ​ൽ ഹ​റ​മി ചൂ​ണ്ടി​ക്കാ​ട്ടി. പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡി​ന്‍റെ അ​ള​വ് കു​റ​ക്കു​ന്ന​തി​നാ​യി ശ്ര​മ​ങ്ങ​ളും ഖ​ത്ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളി​ൽ രാ​ജ്യം വി​ശ്വാ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഖ​ത്ത​ർ ക്ലൈ​മ​റ്റ് ചെ​യ്​​ഞ്ച് കോ​ൺ​ഫ​റ​ൻ​സി​ന് ദോ​ഹ വേ​ദി​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupQatarweather applications
News Summary - Qatar to launch weather applications at World Cup
Next Story