വെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സിന് ഖത്തർ വേദി
text_fieldsഖത്തർ സ്പോർട്സ് ക്ലബ് അത്ലറ്റിക്സ് സ്റ്റേഡിയം
ദോഹ: ഏപ്രിൽ ഏഴ് മുതൽ 10 വരെ ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 13 രാജ്യങ്ങളിൽ നിന്നായി 14 ക്ലബ് ടീമുകൾ മാറ്റുരക്കും.
ഖത്തർ അത്ലറ്റിക് ഫെഡറേഷനുമായി സഹകരിച്ച് അൽ അഹ്ലി സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ നടത്തുന്ന കായിക പോരാട്ടത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. 13 രാജ്യങ്ങളിലെ 300ഓളം അത്ലറ്റുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. ക്ലബുകളുടെ മേൽവിലാസത്തിൽ ലോകോത്തര താരങ്ങളാകും ചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങുന്നത്.
ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതായി ചാമ്പ്യൻഷിപ് ഡയറക്ടറും അൽ അഹ്ലി സ്പോർട്സ് ക്ലബ് അത്ലറ്റിക്സ് മേധാവിയുമായ ഖാലിദ് അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

