Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറി​േൻറത്​ സ്​പെഷൽ...

ഖത്തറി​േൻറത്​ സ്​പെഷൽ ലോകകപ്പാവും –കഫു

text_fields
bookmark_border
ഖത്തറി​േൻറത്​ സ്​പെഷൽ ലോകകപ്പാവും –കഫു
cancel
camera_alt

മു​ൻ ബ്രസീൽ ഫുട്​ബാൾ താരം കഫു വാർത്തസമ്മേളനത്തിൽ

ദോഹ: ലോക ഫുട്​ബാളി​െൻറ തലസ്​ഥാനമായി മാറുകയാണ്​ ഖത്തർ. വിശ്വഫുട്​ബാളിൽ ഇന്നലെകൾ കീഴടക്കിയ മഹാന്മാർ ഇടവേളകളിലായി ഇവിടെയെത്തുന്നു. അവരിൽ ചിലരാണ്​ ഖത്തർ ഫുട്​ബാളി​െൻറ ആഗോള അംബാസഡർമാർ. ലോകകപ്പിന്​ ഒരു വർഷം മുമ്പു തന്നെ കളിത്തട്ടുകളെല്ലാം ഒരുക്കി കാൽപന്തുത്സവത്തെ സ്വീകരിക്കാൻ അണി​​െഞ്ഞാരുങ്ങി നിൽക്കുന്ന ദോഹയിലെ സ്​റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും മറ്റു ഒരുക്കങ്ങളുമെല്ലാം സന്ദർശിച്ച്​ പിന്തുണ നൽകാൻ അവരുണ്ട്​. ലോകകപ്പ്​ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസിയുടെ ​േഗ്ലാബൽ അംബാസഡർ ബ്രസീൽ ഇതിഹാസം കഫുവായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ പ്രധാന അതിഥികളിൽ ഒരാൾ. ലോകകപ്പി​െൻറ ആറാമത്തെ വേദിയായ അൽ തുമാമ സ്​റ്റേഡിയത്തി​െൻറ ഉദ്​ഘാടന ചടങ്ങിന്​ മുന്നോടിയായി ദോഹയിലെത്തിയതാണ്​ അദ്ദേഹം. മൂന്നു തവണ തുടർച്ചയായി ലോകകപ്പ്​ ഫൈനൽ കളിക്കുകയും, രണ്ടു തവണ കിരീടമണിയുകയും ചെയ്​ത സൂപ്പർ താരത്തേക്കാൾ മറ്റാരാണ്​ ഈ വിശ്വമേളയിലേക്കുള്ള യാത്രയിൽ ഖത്തറിനെ നയിക്കുന്നത്​. ദോഹയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്​ചയിൽ ഖത്തറിനെയും ഫുട്​ബാളിനെയും ഇന്ത്യയെകുറിച്ചുമെല്ലാം കഫു വാചാലനായി.

ഖത്തർ സ്​പെഷൽ ലോകകപ്പാവും

മൂന്നു​ ലോകകപ്പുകൾ കളിച്ചും രണ്ടു തവണ കിരീടമണിഞ്ഞും പരിചയമുള്ള കളിക്കാരാനാണ്​ ഞാൻ. അതിനൽ ഉറപ്പിച്ചു പറയാനാകും ഖത്തർ വേദിയാവുന്നത്​ വേറി​െട്ടാരു ലോകകപ്പിനാണെന്ന്​. അത്രയേ​െറ മികവോടെയാണ്​ ഖത്തർ അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കിയത്​. ചെറിയ രാജ്യം എന്ന വെല്ലുവിളിയെ അവർ അവസരമാക്കി മാറ്റി. സ്​റ്റേഡിയങ്ങൾക്കിടയിലെ ദൂരം കുറഞ്ഞത്​ കാണികൾക്കും കളിക്കാർക്കും സംഘാടകർക്കുമെല്ലാം ഗുണകരമാവും. കഴിഞ്ഞ എട്ടു വര്‍ഷമായി ഫുട്ബാള്‍ ലോകം ഖത്തര്‍ എന്ന പേര് ചര്‍ച്ച ചെയ്യുന്നു. ഖത്തര്‍ ലോകകപ്പി‍െൻറ വിജയത്തോടെ കൂടുതല്‍ പുതിയ ചെറിയ രാജ്യങ്ങള്‍ ലോകകപ്പി‍െൻറ ആതിഥേയത്വത്തിനായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തർ ഫുട്​ബാൾ ടീം

ആതിഥേയരെന്ന നിലയിൽ ലഭിച്ച അവസരം ഖത്തർ ഉപയോഗപ്പെടുത്തും എന്നതിൽ സംശയമില്ല. ​അവർ നന്നായി കളിക്കുന്നുണ്ട്​. കോപ അമേരിക്ക, കോൺകകാഫ്​ ഗോൾഡ്​ കപ്പ്​, യൂറോപ്യൻ പര്യടനങ്ങൾ എന്നിങ്ങനെ നിരവധി മത്സരങ്ങളിലൂടെ അവർ പരിചയ സമ്പത്ത്​ നേടുന്നു. തീര്‍ച്ചയായും ലോകകപ്പില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയും. ലോകകപ്പില്‍ വിജയിക്കല്‍ വെല്ലുവിളിയാണ്. എങ്കിലും, മികച്ച പ്രകടനം നടത്തുമെന്നതിൽ സംശയമില്ല.

ഏഷ്യൻ ഫുട്​ബാൾ

ഖത്തർ ലോകകപ്പ്​ ഏഷ്യൻ വൻകരയുടെയും ഫുട്​ബാൾ ഉണർവിന്​ കാരണമായിട്ടുണ്ട്​. ​ഗൾഫ്​ മേഖലകളിൽ ടീമുകൾ ശക്​തമാവാനും, കൂടുതൽ മത്സരങ്ങൾ എത്താനും സഹായിക്കും. ലോകകപ്പിന് ശേഷം കൂടുതല്‍ പ്രമുഖ താരങ്ങള്‍ ഖത്തര്‍ ലീഗില്‍ കളിക്കാനെത്തും. അതുവഴി മേഖലയിലെ ഫുട്​ബാൾ കൂടുതൽ കരുത്തുറ്റതാവും. അതേസമയം, ഫുട്​ബാളിന്​ ഏറെ ആരാധകരുള്ള ഇന്ത്യ ആ മികവിലേക്ക്​ ഇനിയുമേറെ ഉയരാനുണ്ടെന്നും ചോദ്യത്തിന്​ മറുപടിയായി ബ്രസീൽ ഫുട്​ബാൾ ഇതിഹാസം പറഞ്ഞു.

ഫിഫയുടെ നീക്കം ലോകകപ്പിനെ ദുർബലപ്പെടുത്തും

രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പെന്ന ഫിഫയുടെ ആശയത്തോട് തനിക്ക്​ യോജിപ്പില്ലെന്ന്​ കഫു. നാലുവർഷത്തിലെത്തുന്ന വിശ്വമേളയുടെ ഗ്ലാമർ പുതിയ നീക്കം നഷ്​ടപ്പെടുത്തും. നാലു വര്‍ഷത്തെ കാത്തിരിപ്പാണ് അതി‍െൻറ മനോഹാരിത. ഇടവേളകുറച്ചാൽ വെറുമൊരു സാധാരണ ടൂര്‍ണമെൻറ്​ മാത്രമായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldcup 2022Cafu
News Summary - Qatar to host special World Cup
Next Story