ഖത്തർ–തുർക്കി കമ്പനികൾ വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചു
text_fieldsദോഹ: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തുർക്കിയിൽ സന്ദർശനം നടത്തുന്ന ഖത്തർ ചേംബർ പ്രതിനിധി സംഘവും തുർക്കിയിലെ കമ്പനികളും തമ്മിൽ രണ്ടു ഉടമ്പടികളിൽ ഒപ്പുവെച്ചു. വിവിധ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതികളിലാണ് ഒപ്പുചാർത്തിയതെന്ന് ഖത്തർ ചേംബർ പ്രതിനിധി സംഘത്തെ നയിക്കുന്ന ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് മഹ്ദി അൽ അഹ്ബാബി അറിയിച്ചു.
ഖത്തറിൽ വിവിധ മേഖലകളിൽ വ്യാപാരം നടത്തിവരുന്ന നൂറിലധികം പ്രമുഖരടങ്ങുന്ന സംഘം നാലു ദിവസത്തെ സന്ദർശനത്തിനാണ് തുർക്കിയിലെത്തിയത്. ഖത്തറിനും തുർക്കിക്കും ഇടയിൽ വരും ദിനങ്ങളിൽ വിപുലമായ വ്യാപാര ശൃഖല തന്നെ രൂപപ്പെടുമെന്നാണ് പ്രതീഷിക്കപ്പെടുന്നത്. ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ അതിർത്തികൾ അടച്ച് ഉപരോധം ഏർപ്പെടുത്തിയ വലിയ തോതിലുള്ള സഹായമാണ് തുർക്കിയുടെ ഭാഗത്ത് നിന്നുണ്ടായത്. പാൽ, കോഴി, പഴ വർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി അവശ്യ സാധനങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നതിൽ യുദ്ധകാലാടിസ്ഥാനത്തിള്ള നടപടികളാണ് തുർക്കി സ്വീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ തുർക്കി കേന്ദ്രീകരിച്ച് തങ്ങളുടെ നിക്ഷേപം ഇറക്കുന്നതിന് നിരവധി ഖത്തരികൾ തയാറായതായി ചേംബർ അറിയിച്ചു. ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ് തുർക്കി അധികൃതർ.
ഖത്തറും തുർക്കിയും തമ്മിലുള്ള വ്യാപാര ബന്ധം വളർത്തുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുകയും ഇരുരാജ്യ ങ്ങളിലെയും നിക്ഷേപസാധ്യതകൾ വിലയിരുത്തുകയുമാണ് സന്ദർശന ലക്ഷ്യം. ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് പരസ്പരം സഹകരിച്ച് ചെയ്യാൻ കഴിയുന്ന മേഖല കണ്ടെത്തുക, നിലവിലെ വ്യാപാര– വാണിജ്യ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും നിക്ഷേപകരെ പരസ്പരം ആകർഷിക്കുക തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും സംഘത്തിന് മുന്നിലുള്ളത്. ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയിൽ സഹകരണത്തി െൻറ പുതിയ തലങ്ങൾ വികസിപ്പക്കുന്നതിനും ഖത്തറിലോ തു ർക്കിയിലോ പങ്കാളിത്ത വ്യാപാരം സ്ഥാപിക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിനിധി സംഘം. ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രതിനിധികൾ തമ്മിൽ നേർക്കുനേർ ചർച്ചകൾ നടന്നു. അതിെൻറ തുടർച്ചയായാണ് ഉടമ്പടികളിൽ ഒപ്പുവെച്ചത്.
ഖത്തറിനും തുർക്കിക്കും ഇടയിലുള്ള ബന്ധത്തിെൻറ ആഴ ത്തെയാണ് സന്ദർശനം ചൂണ്ടിക്കാട്ടുന്നത്. ഖത്തർ, തുർക്കി വ്യാപാരികൾക്കിടയിൽ പുതിയ സഹകരണത്തിെൻറ തലങ്ങൾ വികസിപ്പിക്കുന്നതിൽ സന്ദർശനം ഗുണം ചെയ്യും. ഖത്തർ, തുർക്കി രാജ്യങ്ങൾക്കിടയിൽ സമീപകാലത്ത് സഹകരണത്തിെൻറ വിവിധ മേഖലകൾ തുറന്നിരുന്നു. ഇൗ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും വ്യാപാര, നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് സന്ദർനം വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. നിരവധി തുർക്കി കമ്പനികളുടെ പ്രതിനിധികൾ സമീപഭാവിയിൽ ഖത്തറിൽ നിക്ഷേപമിറക്കുന്നതിനും മറ്റും തുടക്കമിടുന്നതിെൻറ ഭാഗമായി രാജ്യം സന്ദർശിക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് ഖത്തർ ചേംബർ പ്രതിനിധികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
