ഖത്തർ^ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗം
text_fieldsദോഹ: ഖത്തർ^ തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗം തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്നു. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള ഖത്തർ സംഘവും വിദേശകാര്യ സഹമന്ത്രി സീദാത്ത് ഒനാലിെൻറ നേതൃത്വത്തിലുള്ള തുർക്കി സംഘവുമാണ് യോഗത്തിൽ സംബന്ധിച്ചത്. പൊതു^ സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. നാലാമത് സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിെൻറ ഒരുക്കങ്ങൾ വിലയിരുത്താൻ രണ്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ അടുത്ത മാസം ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്ന് സീദാത്ത് ഒനാൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം എല്ലാ മേഖലകളിലും കൂടുതൽ ഉൗഷ്മളമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദി വ്യക്തമാക്കി. 2015ൽ സന്ദർശനങ്ങൾക്ക് വിസ ആവശ്യമില്ലെന്ന കരാർ ഒപ്പുവെച്ച ശേഷം ഖത്തർ പൗരൻമാരുടെ ഇഷ്ടകേന്ദ്രമായി തുർക്കി മാറിയതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ അടക്കം പരസ്പരം സഹായിച്ച രാജ്യങ്ങളാണ് തുർക്കിയും ഖത്തറുമെന്ന് സീദാത്ത് ഒനാൽ വ്യക്തമാക്കി. തുർക്കിയിൽ 2016ലെ പരാജയപ്പെട്ട അട്ടിമറി ശ്രമ സമയത്ത് സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഖത്തറിനെതിരായ നീതിയുക്തമല്ലാത്ത ഉപരോധത്തിെൻറ പ്രയാസങ്ങൾ കുറക്കാൻ തുർക്കി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
