അബൂദബി: ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ൈഫനലിൽ. ഏകപക്ഷീയമായ നാല് ഗോളിന് യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ഖത്തറിെൻറ ൈഫനൽ പ്രവേശം. ഏഷ്യൻ കപ്പിൽ ആദ്യമായാണ് ഖത്തർ ഫൈനലിലെത്തുന്നത്. കരുത്തരായ ആസ്ട്രേലിയയെ ഒരു ഗോളിന് തകർത്ത് ഏഷ്യൻ കപ്പിലെ രണ്ടാം ഫൈനൽ തേടിയെത്തിയ യു.എ.ഇ സെമിയിൽ മികവുറ്റ കളി കാഴ്ചവെച്ചെങ്കിലും വിജയം കൈവിട്ടു പോവുകയായിരുന്നു.ആദ്യ പകുതിയിൽ പോസ്റ്റിെൻറ ഇരു പാർശ്വങ്ങളിലൂടെയായി ബുഗുലം ഖൗഖിയും അൽമോയസ് അലിയും രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസും ഹാമിദ് ഇസ്മാഇൗലുമാണ് ഖത്തറിെൻറ ഗോളുകൾ നേടിയത്.
ഗോൾ വീഴാതിരിക്കാൻ കരുതലോടെയുള്ള നീക്കങ്ങൾ മാത്രമാണ് ഇരു ടീമുകളും കളിയുടെ തുടക്കത്തിൽ സ്വീകരിച്ചത്. ആദ്യ കാൽ മണിക്കൂറോളം പന്ത് അധികവും കറങ്ങിത്തിരിഞ്ഞത് മൈതാന മധ്യങ്ങളിൽ. 14ാം മിനിറ്റിലാണ് ആദ്യ ഗോൾശ്രമം. ഖത്തറിെൻറ സാലിം അൽ ഹജ്രി പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും യു.എ.ഇ ഗോൾ കീപ്പർ ഖാലിദ് ഇൗസ ബിലാൽ പന്ത് കൈപ്പിടിയിലൊതുക്കി. കൗണ്ടർ അറ്റാക്കിലായിരുന്നു (21ാം മിനിറ്റ് ) ഖത്തർ ലീഡ് നേടിയത്. സ്വന്തം ഗോൾ പോസ്റ്റിന് സമീപത്തുനിന്ന് താരിഖ് സൽമാൻ നൽകിയ ലോങ് പാസുമായി കുതിച്ച ബുഗുലം ഖൗഖി 35 വാര അകലെ നിന്നെടുത്ത വലങ്കാലനടി ഖാലിദ് ഇൗസ ബിലാലിനെ മറികടന്ന് വലയുടെ വലതു മൂലയിൽ പതിച്ചു.
ഗോൾ വീണതോടെ യു.എ.ഇ നീക്കങ്ങൾക്ക് ഗതിവേഗം കൂട്ടിയത് കളി ചൂടുപിടിപ്പിച്ചു. 37ാം മിനിറ്റിലെ മനോഹരമായ മുന്നേറ്റമാണ് രണ്ടാം ഗോളിന് വഴി തുറന്നത്. അക്റം ഹസൻ അഫീഫിൽനിന്ന് ലഭിച്ച പന്തിൽനിന്ന് ഖത്തറിെൻറ സ്റ്റാർ സ്ട്രൈക്കർ അൽ േമായസ് അലി എടുത്ത അത്യൂഗ്രൻ ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി വലയിലേക്ക്. അമീർ അബ്ദുൽ റഹ്മാൻ അബ്ദുല്ലക്ക് പകരം ഇസ്മാഇൗൽ മതാറുമായാണ് യു.എ.ഇ ഇടവേളക്ക് ശേഷം ഇറങ്ങിയത്. ഗോൾ മടക്കുകയെന്ന ലക്ഷ്യത്തോടെ കളി തുടങ്ങിയ യു.എ.ഇ ഖത്തർ പോസ്റ്റിൽ ഭീഷണികളുയർത്തി. 50ാം മിനിറ്റിൽ യു.എ.ഇ ഗോളെന്നുറപ്പിച്ച നീക്കം നടത്തി. ബോക്സിന് പുറത്തുനിന്ന് അലി അഹ്മദ് മബ്ഖൂതിെൻറ വലങ്കാലനടി അൽശീബ് ഉയർന്ന് ചാടി ഡൈവ് ചെയ്ത് അപകടമൊഴിവാക്കുകയായിരുന്നു. 71ാം മിനിറ്റിലും യു.എ.ഇ മനോഹര നീക്കം നടത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ നേടാനായില്ല.
ബന്ദർ മുഹമ്മദിെൻറ പാസ് സ്വീകരിച്ച് അഹ്മദ് ഖലീൽ പോസ്റ്റിെൻറ ഉച്ചിയിലേക്ക് തൊടുത്ത ഷോട്ട് അൽ ശീബ് ആയാസപ്പെട്ട് തട്ടിയകറ്റുകയായിരുന്നു.ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസിെൻറ വകയായിരുന്നു ഖത്തറിെൻറ മൂന്നാം ഗോൾ. 80ാം മിനിറ്റിൽ അക്റം ഹസൻ അഫീഫിെൻറ പാസ് സ്വീകരിച്ച് കുതിച്ച ക്യാപ്റ്റൻ യു.എ.ഇ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ് തിട്ടു. ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ ഖത്തർ താരത്തെ മുഖത്ത് ഇടിച്ചതിന് യു.എ.യുടെ ഇസ്മാഇൗൽ അഹ്മദിന് ചുവപ്പുകാർഡ്. രണ്ട് മിനിറ്റിന് ശേഷം ഖത്തർ ലീഡ് വർധിപ്പിച്ചു. ഹാമിദ് ഇസ്മാഇൗൽ വലതു ഭാഗത്തുനിന്നെടുത്ത വലങ്കാലൻ ഷോട്ട് പോസ്റ്റിെൻറ മധ്യത്തിലൂടെ വലയിലേക്ക് കയറി (4-0).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2019 4:18 PM GMT Updated On
date_range 2019-06-24T01:59:55+05:30യു.എ.ഇയെ തകർത്ത് ഖത്തർ ഏഷ്യൻകപ്പ് ഫൈനലിൽ
text_fieldsNext Story