ഖത്തർ ടെന്നിസ് മാമാങ്കം അരികെ
text_fieldsദോഹ: 26ാമത് ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പ് ജനുവരി ഒന്ന് മുതൽ ആറ് വരെ ദോഹ ഖലീഫ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കും. ഒരു കലണ്ടർ വർഷത്തിലെ ആദ്യ എ.ടി.പി ടൂർണമെൻറ് എന്ന സവിശേഷതയുള്ള ചാമ്പ്യൻഷിപ്പായാണ് ഖത്തർ ഓപൺ അറിയപ്പെടുന്നത്. ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. ഇതിെൻറ ഭാഗമായി ദോഹയിലും പരിസരത്തും വലിയ ബോർഡുകൾ ഉയർന്നിട്ടുണ്ട്. 26ാം ചാമ്പ്യൻഷിപ്പിെൻറ പ്രമോഷൻ പരിപാടികൾ നേരത്തേ തന്നെ എക്സോൺ മൊബീൽ ആരംഭിച്ചിട്ടുണ്ട്. ദോഹ മിയ പാർക്കിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും ഇതിനോടനുബന്ധിച്ച് പ്രത്യേക ഇൻസ്റ്റലേഷൻ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിെൻറ ശ്രദ്ധയെ ഒരിക്കൽ കൂടി ഖത്തറിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ഏറ്റവും മികച്ച എ.ടി.പി ടൂർണമെെൻറന്ന ഖ്യാതിയും ഖത്തർ ഓപണിനുണ്ട്. ടെന്നിസ് േപ്രമികൾക്ക് തങ്ങളുടെ ഇഷ്ട താരങ്ങളുടെ പ്രകടനങ്ങൾ നേരിട്ട് വീക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള സുവർണാവസരമാണിതെന്ന് ചാമ്പ്യൻഷിപ്പ് ഡയറക്ടർ കരീം അലാമി പറഞ്ഞു. ടിക്കറ്റുകൾ ഇതിനകം തന്നെ വിൽപന ആരംഭിച്ചിട്ടുണ്ട്. സിറ്റി സെൻറർ, ലാൻഡ് മാർക്ക്, വില്ലേജിയോ, ലഗൂണ, ഖത്തർ മാൾ തുടങ്ങിയവയിലും www.qatartennis.org എന്ന വെബ്സൈറ്റിലും ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
