ഖത്തര്‍ ടെക് ഓണാഘോഷം
text_fieldsദോഹ: പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു. വിവിധ വിനോദ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ബേസില്‍ ജോസഫ്, സജി എം. കുര്യാക്കോസ്, ശ്രീരേഖ മേനോന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓപ്പറേഷന്‍ മാനേജര്‍ ബിനു കുര്യാക്കോസ്, പ്രോജക്ട് അക്കൗണ്ട് മാനേജര്‍ ജിനോജ് മാത്യു തോമസ്, അഡ്മിന്‍ ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജര്‍ ലൈജു വര്‍ഗീസ്, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍ ജോണ്‍ മാത്യു, അക്കൗണ്ട്‌സ് മാനേജര്‍ തോമസ് മാത്യു, ശ്രീരേഖ പറയില്‍വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണം ഒരുമയുടെയും സമത്വത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹാര്‍ദത്തിന്റെയും മഹത്തായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

