സഹകരണ കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ -തജികിസ്താൻ
text_fieldsതജികിസ്താൻ പ്രസിഡന്റിനെ ലുസൈൽ പാലസിലേക്ക് സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തർ സന്ദർശിക്കുന്ന തജികിസ്താൻ പ്രസിഡന്റ് ഇമ്മൊമാലി റഹ്മോനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായി അമീറിന്റെ സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
അടിയന്തര, പ്രകൃതി ദുരന്ത നിർവഹണ മേഖലകളിലെ സഹകരണം, വിദ്യഭ്യാസ മേഖലയിലെ വിവിധ സഹകരണങ്ങൾ, മ്യൂസിയം വികസനം, വിദേശകാര്യ മേഖലയിലെ ബന്ധം തുടങ്ങി വിവിധ കരാറുകളിലാണ് ഒപ്പുവെച്ചത്.വിവിധ മന്ത്രിമാർ ഇരുവിഭാഗങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

